
ഇന്ത്യൻ ക്രിക്കറ്റ് കാര്‍ണിവലിന് ഇന്ന് കൊടിയേറുകയാണ് പണക്കിലുക്കത്തിന്റെ ഉത്സവത്തിൽ ജിയോഹോട്ട്‌സ്റ്റാര്‍ ലക്ഷ്യം വെക്കുന്നത് 4,500 കോടി രൂപയുടെ പരസ്യ വരുമാനം. ജിയോ ടിവിയില്‍ സൗജന്യമായി ലഭ്യമായിരുന്ന ഐപിഎൽ ഇത്തവണ കാണണമെങ്കിൽ പൈസ നൽകണം. മുപ്പതിലധികം സ്‌പോണ്‍സര്‍ഷിപ്പ് കരാറുകള്‍ ഇതിനകം കമ്പനി ഉറപ്പിച്ചെന്നാണ് റിപ്പോർട്ട്.
2023 മുതൽ അഞ്ച് വര്‍ഷത്തേക്ക് 26,000 കോടി രൂപക്കാണ് ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശം ജിയോ സിനിമ സ്വന്തമാക്കിയത്. റിലയന്‍സും വാള്‍ട്ട് ഡിസ്‌നിയും ലയിച്ചതിന് ശേഷമുള്ള ആദ്യ ഐപിഎല്ലാണ് ഇത്തവണത്തേത്. 1,100ലധികം ബ്രാന്‍ഡുകളുടെ പരസ്യമായിരിക്കും ഉണ്ടായിരിക്കുക.
Also Read: പി എം ഇ ജി പി പദ്ധതി അപേക്ഷയ്ക്ക് ഫീസ് ഇല്ല; പണപ്പിരിവ് നടത്തുന്നവരെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്
പരസ്യങ്ങള്‍ക്കായി 40 മുതല്‍ 240 കോടി രൂപ വരെയാണ് ജിയോസ്റ്റാര്‍ വാങ്ങുന്നത്. കണക്ടഡ് ടിവിയിലൂടെയുള്ള പരസ്യങ്ങള്‍ക്ക് 10 സെക്കന്‍ഡിന് 8.5 ലക്ഷം രൂപയും. മൊബൈലിലെ പരസ്യത്തിന് ഒരു ഉപയോക്താവിന് 250 രൂപയുമാണ് നിരക്ക്. ഐപിഎല്ലിലൂടെ 4 കോടിയിലധികം പുതിയ പെയ്ഡ് യൂസര്‍മാര്‍ എത്തുമെന്നും ജിയോ പ്രതീക്ഷിക്കുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

