
പടയൊരുക്കം
പുതിയ ക്യാപ്റ്റനായി പരിചയ സമ്പന്നനായ അജിങ്ക്യ രഹാനെയെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെ കെ ആര്‍) വിശ്വാസമര്‍പ്പിക്കുന്നത്. ശ്രേയസ് അയ്യരും നിതീഷ് റാണയും തുറന്നിട്ട സാധ്യതകളിലേക്ക് അദ്ദേഹം പ്രവേശിക്കും. ഫില്‍ സാള്‍ട്ടിന് പകരക്കാരനായി ക്വിന്റണ്‍ ഡി കോക്ക് എത്തി. റഹ്മാനുള്ള ഗുര്‍ബാസ്, മോയിന്‍ അലി, റോവ്മാന്‍ പവല്‍ തുടങ്ങിയ വിദേശ താരങ്ങള്‍ പുതിയതായി ടീമില്‍ എത്തി. പരിചയ സമ്പന്നരിലും പ്രകടനതുടര്‍ച്ചയിലും വിശ്വാസമര്‍പ്പിച്ചാണ് കെ കെ ആര്‍ ഈ സീസണിന് പാഡ്കെട്ടിയത്.
കഴിഞ്ഞ വര്‍ഷത്തെ പ്രകടനം
കഴിഞ്ഞ ഐ പി എല്ലിലെ ചാമ്പ്യന്മാര്‍ ആണ് കെ കെ ആര്‍. ഒന്‍പത് വിജയങ്ങളും മൂന്ന് തോല്‍വികളുമായി കെ കെ ആര്‍ ലീഗ് പട്ടികയില്‍ ഒന്നാമതെത്തി. ഒന്നാം ക്വാളിഫയറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി. തുടര്‍ന്ന് മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മികവില്‍ ഫൈനല്‍ നേടി മൂന്നാം ഐ പി എല്‍ കിരീടത്തില്‍ മുത്തമിട്ടു.
Read Also: ഓ മേരീ പ്യാരീ മുംബൈ; കിരീടവിഴിയിൽ തിരിച്ചെത്താൻ ഹാർദികും കൂട്ടരും
കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിലൂടെ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച ഇടംകൈയ്യന്‍ സ്വിങ് ബൗളര്‍ സ്‌പെന്‍സര്‍ ജോണ്‍സണ്‍, ഓസ്ട്രേലിയൻ താരം സ്റ്റാര്‍ക്കിന് സമാനമായ പകരക്കാരനായി ടീമിലുണ്ട്. വിദേശ സീമര്‍ സ്ഥാനത്തേക്ക് ആന്റിച്ച് നോയെ മികച്ച ഓപ്ഷനാണ്.
ഗംഭീര്‍ പോയി
ഗൗതം ഗംഭീറിന് പകരം മെന്റര്‍ ഡ്വെയ്ന്‍ ബ്രാവോയും അസിസ്റ്റന്റ് കോച്ച് ഒട്ടിസ് ഗിബ്‌സണും തകര്‍ക്കുമെന്നാണ് പ്രതീക്ഷ. ആഭ്യന്തര ക്രിക്കറ്റിലെ തന്റെ മുന്‍ പരിശീലകനായ ചന്ദ്രകാന്ത് പണ്ഡിറ്റിനൊപ്പമാണ് രഹാനെ കൈകോര്‍ക്കുന്നത്.
ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ റിങ്കു സിങ്, രമണ്‍ദീപ് സിങ്, ആന്ദ്രെ റസ്സല്‍ എന്നിവരുള്ളതിനാല്‍ ഏറ്റവും അപകടകരമായ ഡെത്ത് ഓവര്‍ ടീമുകളില്‍ ഒന്നായി കെ കെ ആര്‍ നിലകൊള്ളും. കൂടാതെ ചാമ്പ്യൻസ് ട്രോഫിയില്‍ അടക്കം തിളങ്ങിയ വരുണ്‍ ചക്രവര്‍ത്തിയും ഹര്‍ഷിത് റാണയും കൂടുതല്‍ കരുത്ത് നേടുമെന്ന് പ്രതീക്ഷിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


