
നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും (കെ കെ ആര്‍) റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരും (ആര്‍ സി ബി) തമ്മിലാണ് ഇത്തവണത്തെ കന്നി ഐപിഎൽ അങ്കം. ഏറെ പുതുമകളുമായാണ് ഇരു ടീമുകളും ഇത്തവണ കന്നിപോരാട്ടത്തിന് ഇറങ്ങിയത്. ടോസ് നേടിയ ആർസിബി കൊൽക്കത്തയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റൻ അജിങ്ക്യ രഹാനയിലൂടെ വെടിക്കട്ട് തുടക്കം കുറിച്ച കൊൽക്കത്തയെ ക്രുണാൽ പാണ്ഡ്യയുടെ നേതൃത്വത്തിൽ ബെംഗളരു എറിഞ്ഞൊതുക്കുകയായിരുന്നു.
തുടക്കം പതറിയ കൊൽക്കത്തയെ രഹാനെ താളത്തിലേക്ക് കൊണ്ടുവരുകയായിരുന്നു. മൂന്നാം ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഒൻപത് റൺസെന്ന നിലയിലായിരുന്ന കൊൽക്കത്തയെ കൗണ്ടർ അറ്റാക്കിലൂടെ രഹാനെ രക്ഷിക്കുകയായിരുന്നു. 31 പന്തിൽ 56 റൺസ് നേടിയ രഹാനെയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ.
Also Read: ഐപിഎൽ എന്ന വലയെറിഞ്ഞ് ജിയോഹോട്ട്‌സ്റ്റാര്‍ വാരാൻ ഉദ്ദേശിക്കുന്നത് 4,500 കോടി രൂപയുടെ പരസ്യ വരുമാനം
സ്കോർ ബോർഡ് കുതുപ്പിച്ച് കൊണ്ടിരുന്ന രഹാനെ നരേയ്ൻ കൂട്ടുക്കെട്ടിനെ റാസിഖ് സലാം ആണ് പൊളിച്ചത്. 26 പന്തിൽ 44 റൺസായിരുന്നു നരേയ്ൻ നേടിയത്. രഹാനെ നരേയ്ൻ കൂട്ടുക്കെട്ട് തകർത്തതിനു പിന്നാലെ വന്നവർക്ക് ആർക്കും സ്കോർ ബോർഡിലേക്ക് കൂടുതൽ സംഭാവനകൾ നൽകാൻ സാധിച്ചില്ല.
അംഗ്രിഷ് രഘുവംശി മാത്രമാണ് പിന്നീട് കൊൽക്കത്ത നിരയിൽ അല്പമെങ്കിലും പിടിച്ചു നിന്നത്. അതുകൊണ്ട് കൊൽക്കത്തയുടെ സ്കോർ 170 കടന്നു. നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 174 റൺസാണ് കൊൽക്കത്ത നേടിയത്.
Also Read: പിള്ളേര്‍ പൊളിച്ചു, മെസിയില്ലാതെ തകര്‍പ്പൻ ജയിവുമായി അര്‍ജന്റീന; ലോകകപ്പ് യോഗ്യതക്ക് അരികെ
ആർസിബിക്കായി ക്രുനാൽ പാണ്ഡ്യ 4 ഓവറിൽ 29 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി. ജോഷ് ഹേസൽവുഡ് രണ്ടും റാഷിക് സലാം, സുയാഷ് ശർമ്മ, യാഷ് ദയാൽ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബി വിക്കറ്റ് നഷ്ടം കൂടാതെ നിലവില്‍ രണ്ട് ഓവറില്‍ 17 റണ്‍സ് എന്ന നിലയിലാണ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here