
കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും (കെ കെ ആര്‍) സണ്‍റൈസേഴ്സ് ഹൈദരാബാദും (എസ് ആര്‍ എച്ച്) ഇന്ന് ഏറ്റുമുട്ടും. ഇരു ടീമുകളും ഐ പി എല്ലില്‍ നിന്ന് നേരത്തേ പുറത്തായിട്ടുണ്ട്. കെ കെ ആര്‍ അവസാന മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തിലും എസ് ആര്‍ എച്ച് അവസാന നാല് മത്സരങ്ങളില്‍ മൂന്നെണ്ണത്തിലും വിജയിച്ച് അവസാനഘട്ടത്തിൽ ആളിക്കത്തുന്നുണ്ട്. വൈകിട്ട് 7.30ന് ഡൽഹിയിലാണ് മത്സരം.
പോയിന്റ് നില മെച്ചപ്പെടുത്താൻ മാത്രമാണ് ഇരു ടീമുകളുടെയും മത്സരം. ജയിച്ചാൽ പോയിന്റ് കൂടും. ഇതിലൂടെ ആറാം സ്ഥാനം ഉറപ്പിക്കാം. കെ കെ ആറിനെതിരായ അവസാന അഞ്ച് മത്സരങ്ങളിലും ഹൈദരാബാദ് പരാജയപ്പെട്ടിരുന്നു. പക്ഷേ അവർ മികച്ച ഫോമിലാണ്. കഴിഞ്ഞ മത്സരത്തിൽ ആർ സി ബിക്കെതിരെ ജയിച്ച ആവേശവുമുണ്ട്.
ഗുജറാത്ത് ടൈറ്റന്‍സ് (ജി ടി)- ചെന്നൈ സൂപ്പർ കിങ്സ് (സി എസ് കെ) പോരാണ് മറ്റൊന്ന്. ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണെങ്കിലും ഇന്ന് ജയിക്കേണ്ടത് ഗുജറാത്തിന് അനിവാര്യമാണ്. അപ്പോഴേ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുള്ളൂ എലിമിനേറ്ററല്ല, ക്വാളിഫയര്‍ ഒന്ന് ആണ് ഗുജറാത്ത് ലക്ഷ്യമിടുന്നത്. പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയുള്ള ചെന്നൈയ്ക്ക് ഇന്ന് ജയിച്ചാൽ നില മെച്ചപ്പെടുത്താം. വൈകിട്ട് 3.30ന് അഹമ്മദാബാദിലാണ് മത്സരം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here