
കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ആകാശം തെളിഞ്ഞു. ഇതോടെ ഐപിഎല്‍ 2025 ഉദ്ഘാടന ചടങ്ങ് കൃത്യസമയത്ത് ആരംഭിക്കുമെന്നാണ് പ്രതീക്ഷ. ഇത് ക്രിക്കറ്റ് ആരാധകര്‍ക്ക് ആശ്വാസമായി. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരും തമ്മിലാണ് ഉദ്ഘാടന മത്സരം.
കനത്ത മഴ പ്രവചനത്തെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. വെള്ളിയാഴ്ചത്തെ പരിശീലന സെഷന്‍ മഴയില്‍ ഒലിച്ചുപോയിരുന്നു. എന്നാല്‍, ഇന്ന് ഉച്ചയ്ക്ക് ശേഷം തെളിഞ്ഞ ആകാശമായിരുന്നു. മൈതാനം മൂടിയ കവര്‍ ഒഴിവാക്കിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ അധികൃതര്‍ പങ്കുവെച്ചു.
Read Also: ഐപിഎൽ എന്ന വലയെറിഞ്ഞ് ജിയോഹോട്ട്‌സ്റ്റാര്‍ വാരാൻ ഉദ്ദേശിക്കുന്നത് 4,500 കോടി രൂപയുടെ പരസ്യ വരുമാനം
വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ ദക്ഷിണ ബംഗാളില്‍ ഇടിമിന്നലും മഴയും ഉണ്ടാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐ എം ഡി) പ്രവചിച്ചിരുന്നു. അതേസമയം, രാത്രി മഴ പെയ്യുമോയെന്ന ആശങ്കയുമുണ്ട്. മത്സരത്തിന് മുന്നോടിയായി ബോളിവുഡ് താരം ഷാരൂഖ് ഖാൻ അടക്കം പങ്കെടുക്കുന്ന ഷോയുമുണ്ട്.
Live scenes from Eden Gardens 🔥 pic.twitter.com/AkfZg7dSUy
— RCBIANS OFFICIAL (@RcbianOfficial) March 22, 2025

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here