ഓ മേരീ പ്യാരീ മുംബൈ; കിരീടവിഴിയിൽ തിരിച്ചെത്താൻ ഹാർദികും കൂട്ടരും

hardik-pandya

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ പാരമ്പര്യം അവകാശപ്പെടാൻ കഴിയുന്ന ടീമാണ് മുംബൈ ഇന്ത്യൻസ്. എന്നാൽ കഴിഞ്ഞ സീസണിൽ 14 കളികളിൽ നാലെണ്ണം മാത്രം ജയിച്ച് ലീഗിൽ അവസാന സ്ഥാനത്താണ് അവർ ഫിനിഷ് ചെയ്തത്. പെട്ടെന്നുള്ള ക്യാപ്റ്റൻസി മാറ്റം ടീമിനെയാകെ പിടിച്ചുകുലുക്കുകയായിരുന്നു. അത് അവരുടെ പ്രകടനത്തിലും നിഴലിച്ചു.

ക്യാപ്റ്റൻസിയുടെ പേരിലുള്ള ശീതസമരങ്ങളൊക്കെ മാറി കൂടുതൽ കരുത്ത് കാട്ടാനാണ് ഇത്തവണ മുംബൈ ഇറങ്ങുന്നത്. കഴിഞ്ഞ സീസണിന് ശേഷം രോഹിത് രണ്ട് ഐസിസി കിരീടങ്ങൾ ഇന്ത്യയ്ക്ക് നേടിക്കൊടുത്തപ്പോൾ ആരാധകർക്കിടയിൽ ഉണ്ടായിരുന്ന വില്ലൻ പരിവേഷം അടുത്തിടെ സമാപിച്ച ചാംപ്യൻസ് ട്രോഫിയിൽ ഇല്ലാതാക്കാൻ ഹാർദിക് പാണ്ഡ്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

Also Read- വിസിൽ പോഡ്! ഐപിഎൽ കിരീടം തിരിച്ചുപിടിക്കാൻ മഞ്ഞപ്പട റെഡി

പേസാക്രമണം കൂടുതൽ ശക്തമാക്കിയാണ് ഇത്തണ മുംബൈ കളത്തിൽ ഇറങ്ങുന്നത്. ട്രെൻ്റ് ബോൾട്ടിനെ തിരികെ കൊണ്ടുവരികയും ദീപക് ചാഹറിനെ വാങ്ങുകയും ചെയ്തു. എന്നാൽ പരിക്കിന്‍റെ പിടിയിലായ ജസ്പ്രിത് ബുംറയ്ക്ക് സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടമാകുന്നത് മുംബൈയ്ക്ക് കനത്ത തിരിച്ചടിയാണ്. ഐപിഎലിൽ മികച്ച റെക്കോർഡുള്ള മിച്ചൽ സാന്‍റ്നർ ഇത്തണ മുംബൈയ്ക്കൊപ്പമുണ്ട്.

Also Read- ഹെഡ്-അഭിഷേക് ഓപ്പണിങ് വെടിക്കെട്ട്, കലാശക്കൊട്ടിന് ക്ലാസനും നിതീഷും; ഹൈദരാബാദിന്റെ തല്ലാൻ പറഞ്ഞാൽ കൊന്നിട്ടു വരുന്നവർ

രോഹിതിനൊപ്പം ഓപ്പൺ ചെയ്യാൻ സാധ്യതയുള്ള ദക്ഷിണാഫ്രിക്കയുടെ റയാൻ റിക്കൽടണും കോർബിൻ ബോഷും ന്യൂസിലൻഡിൻ്റെ ബെവോൺ ജേക്കബ്സും ആദ്യ ഐപിഎൽ സീസണാണ് കളിക്കുന്നത്. തിലക് വർമ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരുൾപ്പെട്ട മധ്യനിര ബാറ്റിങ്ങ് ഏറെ കരുത്തുറ്റതാണ്. ബാറ്റിംഗ് ഓർഡർ ശക്തമായതിനാൽ, സീസണിൻ്റെ തുടക്കത്തിൽ ബുംറയുടെ അഭാവത്തിൽ ബൗളിംഗ് ആക്രമണം സന്തുലിതമാക്കുക എന്നതാണ് മുംബൈയുടെ ഏറ്റവും വലിയ വെല്ലുവിളി.

Also Read- ഗില്ലും ബട്ട്ലറും, അമ്പോ അതൊരു ഒന്നൊന്നര കോംബോയാണേ!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News