
ഓറഞ്ച് ക്യാപ്
നിക്കോളാസ് പൂരന്‍ തന്നെയാണ് റണ്‍ വേട്ടയില്‍ മുന്നില്‍. മിച്ചല്‍ മാര്‍ഷ് തൊട്ടുപിന്നിലുണ്ട്. പൂരന്‍ ആ സ്ഥാനം നേടിയതിനുശേഷം ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല. അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് മൂന്ന് അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ ഇതുവരെ 288 റണ്‍സ് നേടി. തൊട്ടുപിന്നിലുള്ള മാര്‍ഷ്, അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് നാല് അര്‍ധസെഞ്ച്വറികളോടെ 265 റണ്‍സ് നേടി.
മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്താണ്. ഒരു അര്‍ധ സെഞ്ചുറി അടക്കം സൂര്യകുമാര്‍ 199 റണ്‍സ് നേടി.
Read Also: ഐ പി എല്ലിലെ അതിവേഗ സെഞ്ചൂറിയന്‍സ്; ക്രിസ് ഗെയ്ല്‍, യൂസഫ് പത്താന്‍ നിരയിലേക്ക് പ്രിയാന്‍ഷ് ആര്യയും
പര്‍പ്പിള്‍ ക്യാപ്
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഇടംകൈയ്യന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദ് ആണ് വിക്കറ്റ് വേട്ടയില്‍ ഒന്നാമത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 11 വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ആണ് അദ്ദേഹം. മുംബൈ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ രണ്ടാമതാണ്. ഹര്‍ദിക് നാല് മത്സരങ്ങളില്‍ നിന്ന് പത്ത് വിക്കറ്റുകള്‍ നേടി.
മൂന്നാം സ്ഥാനത്തും മറ്റൊരു ചെന്നൈ താരമാണ്. മിച്ചല്‍ സ്റ്റാര്‍ക്കിനെ പുറത്താക്കി ഖലീല്‍ അഹമ്മദ് ആണ് മൂന്നാമത്. പത്ത് വിക്കറ്റുകള്‍ നേടിയ ഖലീല്‍ ഹാര്‍ദിക്കിനൊപ്പമാണ്. എന്നാല്‍, ഖലീലിനേക്കാള്‍ ഹര്‍ദിക് ഒരു മത്സരം കുറവാണ് കളിച്ചത്. സ്റ്റാര്‍ക്ക്, മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഒമ്പത് വിക്കറ്റുകള്‍ വീതം നേടി തൊട്ടുപിന്നിലുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here