
ഈ സീസണിലെ ഐ പി എല്ലില്‍ നിന്ന് പുറത്തായ ഗ്ലെന്‍ മാക്സ്‌വെലിന്ന് പകരം മിച്ചല്‍ ഓവനെ പഞ്ചാബ് കിംഗ്സ് (പി ബി കെ എസ്) ടീമിലെത്തിച്ചു. വിരലിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് മാക്സ്‌വെൽ പുറത്തായത്. നിലവിൽ പാകിസ്ഥാൻ ക്രിക്കറ്റ് ലീഗി(പി സി എൽ)ൽ കളിക്കുകയാണ് ഓവൻ. പി സി എല്ലിലെ പെഷവാര്‍ സാല്‍മിയിലാണ് അദ്ദേഹം.
സാൽമിയിലെ അവസാന കളിക്ക് ശേഷമാണ് ഓവൻ ഇന്ത്യയിലേക്ക് പുറപ്പെടുക. 3 കോടി രൂപയ്ക്കാണ് ഓവനെ പി ബി കെ എസ് ടീമിലെത്തിച്ചത്. നിലവില്‍ പി എസ് എല്ലിലെ ആറ് ടീമുകളില്‍ അഞ്ചാം സ്ഥാനത്താണ് സാല്‍മി. മെയ് 9-ന് ആണ് അവരുടെ അവസാന ഗ്രൂപ്പ്-സ്റ്റേജ് മത്സരം. സാല്‍മി പ്ലേഓഫ് യോഗ്യത നേടിയാല്‍, മെയ് 18 ന് നടക്കുന്ന ഫൈനല്‍ വരെ ഓവൻ പാക്കിസ്താനിൽ തുടരേണ്ടി വരും.
Read Also: റബാഡ നാട്ടിലേക്ക് പോയത് വ്യക്തിപരമായ കാര്യത്തിനല്ല; മയക്കുമരുന്ന് ഉപയോഗിച്ചതിനാലുള്ള സസ്പെൻഷൻ
പി ബി കെ എസിന്റെ അവസാന ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തിന് രണ്ട് ദിവസം കഴിഞ്ഞായിരിക്കും പാക്കിസ്താനിലെ ഫൈനൽ. ടാസ്മാനിയയില്‍ നിന്നുള്ള 23 കാരനായ ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാനായ ഓവന്‍, ഓസ്ട്രേലിയൻ ബി ബി എല്ലിന്റെ ഏറ്റവും പുതിയ പതിപ്പില്‍ ശ്രദ്ധേയനായിരുന്നു. കഴിഞ്ഞ ഐ പി എൽ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും അവസാന ഷോര്‍ട്ട്ലിസ്റ്റില്‍ ഇടം നേടിയിരുന്നില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

