
ബാറ്റിങ്ങ് വിരുന്നുമായി പഞ്ചാബ് ആറാടിയപ്പോൾ ഗുജറാത്ത് ടൈറ്റൻസിന് തോൽവി. തുടക്കക്കാർ മുതൽ ആടിയോടടിയുമായി കളം നിറഞ്ഞപ്പോൾ പഞ്ചാബ് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 243 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന്റെ പോരാട്ടം 232 റൺസിൽ അവസാനിച്ചു.
തുടക്കത്തിൽ തന്നെ പഞ്ചാബിന് ഓപ്പണർ പ്രഭ്സിമ്രാന്‍ സിംഗിനെ(5) നഷ്ടമായെങ്കിലും അരങ്ങേറ്റ താരം പ്രിയാന്‍ഷ് ആര്യയും ശ്രേയസ്സ് അയ്യറും ചേർന്ന് തകർത്താടുകയായിരുന്നു. അരങ്ങേറ്റക്കാരന്റെ പരിഭ്രമങ്ങളേതുമില്ലാതെ ബാറ്റു വീശിയ പ്രിയാന്‍ഷ് ഏഴ് ഫോറും രണ്ട് സിക്സും സഹിതം 23 പന്തിൽ 47 റൺസെടുത്തു.

Also Read: രണ്ടും കൽപിച്ച് ഡൽഹി ക്യാപിറ്റൽസ്; ഇത്തവണ കളി മാറ്റുന്നത് പീറ്റേഴ്സണോ?
ഗ്ലെന്‍ മാക്സ്വെൽ (0), മാര്‍ക്കസ് സ്റ്റോയിനിസ് (20) എന്നിവരെ സായി കിഷോര്‍ പുറത്താക്കിയെങ്കിലും ശ്രേയസ് അയ്യർ സിക്സറുകളുമായി കളം നിറയുകയായിരുന്നു. കൂട്ടിന് ശശാങ്കും കൂടു എത്തിയപ്പോൾ പഞ്ചാബിന്റെ സ്കോറിങ് ടോപി ഗിയറിലായി 275 സ്ട്രൈക്ക് റേറ്റിൽ 16 പന്തിൽ 44 റൺസാണ് ശശാങ്ക് അടിച്ചു കൂട്ടിയത്. ശ്രേയസ് അയ്യർക്ക് മൂന്ന് റൺസകലെ സെഞ്ച്വറി നഷ്ടമായി 9 സിക്സറുകളുടെ അകമ്പടിയോടെ 42 പന്തിൽ 97 റൺസാണ് താരം അടിച്ചുകൂട്ടിയത്. 16 സിക്സുകളാണ് ഈ ഇന്നിംഗ്സിൽ പഞ്ചാബ് നേടിയത്.

മറുപടി ബാറ്റിങ്ങിൽ ഗുജറാത്ത് പൊരുതിയെങ്കിലും പോരാട്ടം 11റൺസകലെ അവസാനിക്കുകയായിരുന്നു. സായി സുദർശനും ഗില്ലും ബട്‍ലറും റൂഥര്‍ഫോര്‍ഡും എല്ലാവരും മിന്നിയെങ്കിലും പഞ്ചാബ് ഉയർത്തിയ സ്കോറിനെ മറികടക്കാൻ അതു പര്യാപ്തമായിരുന്നില്ല. പതിയെ തുടങ്ങി താളം കണ്ടെത്തിയ സുദർശൻ(74) തകർത്തടിച്ച ഗില്ലും 14 പന്തിൽ 33 റൺസ് മികച്ച തുടക്കമാണ് ഗുജറാത്തിന് നൽകിയത്.

പിന്നാലെ എത്തിയ ബട്‍ലറും ഷെര്‍ഫെന്‍ റൂഥര്‍ഫോര്‍ഡും മികച്ച രീതിയിൽ ബാറ്റു വീശിയെങ്കിലും. ഇംപാക്ട് പ്ലെയറായി എത്തിയ വൈശാഖ് വിജയകുമാർ ടൈറ്റാക്കി പന്തെറിഞ്ഞതോടെ മത്സരത്തിന്റെ കാറ്റ് പഞ്ചാബിന് അനുകൂലമായി. അവസാനം പോരാട്ടം 11 റൺസകലെ അവസാനിച്ചു.
സ്കോർ – പഞ്ചാബ്: 243/5(20) ഗുജറാത്ത് 232/5 (20)

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

