
ആദ്യ ഐ പി എല്‍ കിരീടത്തിലേക്കുള്ള ആദ്യ ചുവടുവയ്പുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും (ആർ സി ബി) പഞ്ചാബ് കിങ്സും ഇന്ന് ഒന്നാം ക്വാളിഫയറിൽ ഏറ്റുമുട്ടും. രാത്രി 7.30ന് പഞ്ചാബിലെ മുല്ലന്‍പുരിലാണ് മത്സരം. ജയിക്കുന്ന ടീം നേരെ ഫൈനലിലെത്തും. ജൂണ്‍ മൂന്നിനാണ് കലാശപ്പോര്.
തോല്‍ക്കുന്ന ടീം ഉടനെ പുറത്താകില്ല. മറിച്ച് ഒരവസരം കൂടിയുണ്ട്. നാളെ നടക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ്- മുംബൈ ഇന്ത്യന്‍സ് എലിമിനേറ്റര്‍ മത്സരത്തിലെ ജേതാക്കളെ പരാജയപ്പെടുത്തിയാൽ അവർക്കും ഫൈനലിലെത്താം. ജൂണ്‍ ഒന്നിനാണ് രണ്ടാം ക്വാളിഫയര്‍.
Read Also: റയല്‍ ബെറ്റിസിനെ തകര്‍ത്തു; യൂറോപ്പ കോണ്‍ഫറന്‍സ് ലീഗ് കിരീടം ചെല്‍സിക്ക്
ഐ പി എല്‍ ചരിത്രത്തില്‍ ഇതുവരെ കിരീടം നേടാത്ത പഞ്ചാബും ബംഗളൂരുവും ഈ സീസണില്‍ ഏറ്റവും സ്ഥിരതയോടെ കളിച്ച ടീമുകളാണ്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും പരിശീലകന്‍ റിക്കി പോണ്ടിങ്ങും തമ്മിലുള്ള സഖ്യമാണ് പഞ്ചാബിന്റെ കരുത്ത്. വിരാട് കോഹ്ലിയുടെ ബാറ്റിലാണ് ബംഗളൂരുവിന്റെ കുതിപ്പ്. അവസാന കളികളില്‍ തുടര്‍ജയങ്ങളായിരുന്നു.
ഇതുവരെ 35 തവണയാണ് ഇരുടീമുകളും മുഖാമുഖം വന്നത്. കൂടുതൽ ജയം പഞ്ചാബിനായിരുന്നു- 18. ബാംഗ്ലൂർ 17 മത്സരങ്ങളിലും ജയിച്ചു. എന്നാൽ, കഴിഞ്ഞ അഞ്ച് തവണയും മുഖാമുഖം വന്നപ്പോൾ നാലിലും ബാംഗ്ലൂരിനായിരുന്നു വിജയം. അവസാന കളിയില്‍ മുംബൈയെ കീഴടക്കിയാണ് പഞ്ചാബ് ഒന്നാം സ്ഥാനക്കാരായത്. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ തകര്‍ത്ത ബംഗളൂരു രണ്ടാമതെത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

