
ഐ പി എല്ലിലെ അവസാന ലീഗ് മത്സരത്തില്‍ ലക്നോ സൂപ്പർ ജയന്റ്സിനെതിരെ കൊടുങ്കാറ്റായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍ സി ബി) ഒന്നാം ക്വാളിഫയറിൽ പഞ്ചാബ് കിങ്സിനെ (പി ബി കെ എസ്) നേരിടും. പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തിയാണ് ആർ സി ബി ഒന്നാം ക്വാളിഫയർ ഉറപ്പിച്ചത്. ഗുജറാത്ത് ടൈറ്റന്‍സ് (ജി ടി) മൂന്നാം സ്ഥാനത്തും മുംബൈ നാലാമതുമാണ്. ഇരുവരും എലിമിനേറ്ററിൽ കൊമ്പുകോർക്കും.
വ്യാഴാഴ്ച ന്യൂ ചണ്ഡീഗഡില്‍ ആണ് ക്വാളിഫയര്‍ 1. മത്സരത്തിന് തയ്യാറെടുക്കാന്‍ ആര്‍ സി ബിക്ക് ഒരു ദിവസം മാത്രമേയുള്ളൂ. മെയ് 30-ന് ആണ് എലിമിനേറ്റർ. രണ്ടാം ക്വാളിഫയര്‍ ജൂണ്‍ ഒന്നിനും ഫൈനല്‍ മൂന്നിനും അഹമ്മദാബാദിൽ നടക്കും.
വിരാട് കോഹ്ലിയുടെയും സ്റ്റാന്‍ഡ്- ഇന്‍ ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയുടെയും അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ലഖ്നൗക്കെതിരെ ആര്‍ സി ബി ത്രസിപ്പിക്കുന്ന ജയം നേടിയത്. 228 റണ്‍സ് പിന്തുടര്‍ന്നായിരുന്നു ജയം. ഐ പി എല്‍ ചരിത്രത്തിലെ മൂന്നാമത്തെ ഉയര്‍ന്ന ചേസ് ആണിത്. ലഖ്നൗയുടെ ഋഷഭ് പന്ത് 61 പന്തില്‍ 118 റണ്‍സ് നേടിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

