
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനെട്ടാം പതിപ്പ് ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. പുതിയ സീസണിനായി കാത്തിരിക്കുകയാണ് വിവിധ ടീമുകളും അവരുടെ ക്യാപ്റ്റന്‍മാരും. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളിതാരവുമായ സഞ്ജു സാംസണും ഏറെ പ്രതീക്ഷയിലാണ്. ഈ സീസണില്‍ കപ്പടിക്കാനാകുമെന്നാണ് സഞ്ജു പ്രതീക്ഷിക്കുന്നത്. ജിയോ ഹോട്ട്സ്റ്റാറിലെ സൂപ്പര്‍സ്റ്റാര്‍ പരമ്പരയില്‍ സംസാരിക്കവേയാണ് മലയാളി താരം മനസ് തുറന്നത്.
വൈഭവ് സൂര്യവന്‍ഷിയുടെ ബിറ്റ് ഹിറ്റിംഗ് കഴിവുകളെക്കുറിച്ചാണ് സഞ്ജു പറയുന്നത്. ഐ പി എല്ലില്‍ ഇതുവരെ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായ സൂര്യവന്‍ഷിക്ക് എന്ത് ഉപദേശമാണ് നല്‍കുകയെന്ന ചോദ്യത്തിന് മറുപടിയായാണ് സഞ്ജു ഇക്കാര്യം പറഞ്ഞത്. 1.1 കോടി രൂപയ്ക്കാണ് സൂര്യവന്‍ഷിയെ റോയല്‍സ് സ്വന്തമാക്കിയത്.
”ഇപ്പോഴത്തെ ആണ്‍കുട്ടികള്‍ക്ക് ഒട്ടും ആത്മവിശ്വാസമില്ല. അവര്‍ വളരെ ധീരരും ഇന്ത്യന്‍ ക്രിക്കറ്റിന്റെ നിലവിലെ അവസ്ഥയും മനസ്സിലാക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം, ഉപദേശം നല്‍കുന്നതിനുപകരം, കളിക്കാരെ നിരീക്ഷിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഒരു ചെറുപ്പക്കാരന്‍ എങ്ങനെ അവന്റെ ക്രിക്കറ്റ് കളിക്കുന്നു, അയാള്‍ക്ക് എന്നില്‍ നിന്ന് എന്ത് തരത്തിലുള്ള പിന്തുണ ആവശ്യമാണ്’- സഞ്ജു പറഞ്ഞു.
‘എന്നാല്‍ വൈഭവ് വളരെ ആത്മവിശ്വാസത്തോടെ കാണപ്പെടുന്നു. പരിശീലനത്തിനിടെ ഗ്രൗണ്ടിന് പുറത്തേക്ക് സിക്സറുകള്‍ പറത്തുന്ന വൈഭവിനെ കാണാം. അയാളുടെ പവര്‍ ഹിറ്റിങ്ങ് ഇതിനോടകം വലിയ ചര്‍ച്ചയായി മാറി കഴിഞ്ഞു. അവന് നല്ല പിന്തുണയാണ് ഞാനും ടീം മാനേജ്‌മെന്റും നല്‍കുന്നത്. ഇത്തവണ തകര്‍പ്പന്‍ പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടുവര്‍ഷത്തിനകം വൈഭവ് സൂര്യവന്‍ഷി ഇന്ത്യന്‍ ടീമില്‍ എത്തുമെന്നാണ് കരുതുന്നത്’- സഞ്ജു പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here