ഐപിഎൽ കലാശ പോരാട്ടത്തിന്റെ വേദി ഫിക്സ്! ഫൈനൽ നടക്കുന്ന വേദിയും തീയതിയും അറിയണ്ടേ?

ipl-final-2025-venue-ahmedabad

നിലവിലെ ഐപിഎൽ സീസണിന്റെ ഫൈനൽ മത്സരം മെയ് 31ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. ബിസിസിഐ പ്രസിദ്ധീകരിച്ച പ്ലേ ഓഫ് ഷെഡ്യൂളിലാണ് കലാശപ്പോരാട്ടത്തെ പറ്റിയുള്ള തീരുമാനം സ്ഥിരീകരിച്ചത്.ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആണ് കഴിഞ്ഞ ടി 20 ലോകകപ്പിന്റെയും ഏകദിന ലോകകപ്പിന്റെയും കലാശപ്പോരാട്ടങ്ങൾ നടന്നത്. കൂടാതെ 2023 , 2025 സീസണുകളിലെ ഐപിഎൽ ഫൈനലുകളും ഇതേ വേദിയിലാണ് നടന്നത്.

നേരത്തെ ഈ സീസണിലെ കലാശ പ്പോരാട്ടം ബംഗളുരുവിൽ വെച്ചായിരിക്കും നടക്കുക എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പ്രാദേശിക സർക്കാരും അസോസിയേഷനും ബിസിസിഐയും തമ്മിൽ ഒരു ധാരണയിൽ എത്താൻ പരാജയപ്പെട്ടതാണു ഫൈനൽ അഹമ്മദാബാദിലേക്ക് മാറ്റാൻ കാരണമായതെന്നാണ് റിപ്പോർട്ട്.

Also Read: ഒമാനിൽ നിന്ന് ഒരു വോട്ട്… ടിവികെയ്ക്ക് അത്ഭുത വിജയം

മറ്റു പ്ലേ ഓഫ് മത്സരങ്ങളുടെ വേദിയെ പറ്റിയും ധാരണയായിട്ടുണ്ട്. ആദ്യ ക്വാളിഫയർ പോരാട്ടം ധർമ്മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തിൽ മേയ് 26ന് നടക്കും. എലിമിനേറ്റർ പോരാട്ടവും രണ്ടാം ക്വാളിഫയർ പോരാട്ടങ്ങളും ന്യൂ ചണ്ഡീഗഡ് സ്റ്റേഡിയത്തിൽ 27, 29 തീയതികളിൽ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News