ഐപിഎല്‍ പൂരം മാര്‍ച്ച് 28ന്: ഉദ്ഘാടന മത്സരം ചിന്നസ്വാമി സ്റ്റേഡിയത്തില്‍: ആദ്യ ഘട്ട ഫിക്സ്ചര്‍

ipl 2026 fixture

ടി20 ലോകകപ്പ് ആവേശത്തിന് പിന്നാലെ ഐപിഎല്‍ പൂരാവേശത്തിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികള്‍. മാര്‍ച്ച് 28ന് ആരംഭിക്കുന്ന ഐപിഎല്‍ മത്സരങ്ങളുടെ ആദ്യ ഘട്ട ഫിക്സച്റും പുറത്തു വന്നു. നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു സൺറൈസേഴ്‌സ് ഹൈദരാബാദിനെ ഈ വര്‍ഷത്തെ ഉദ്ഘാടന മത്സരത്തില്‍ നേരിടും. മാർച്ച് 28 ന് ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലായിരിക്കും ഉദ്ഘാടന മത്സരം.

മത്സരത്തിന്റെ ആദ്യ ഘട്ട ഷെഡ്യൂള്‍ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ. തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് ശേഷമായിരിക്കും ബാക്കി ഷെഡ്യൂള്‍ പുറത്തുവിടുക.

Also Read: ഐസിസി റാങ്കിങ് അപ്ഡേറ്റ്: സഞ്ജുവിന് കരിയറിലെ മികച്ച സ്ഥാനം, ഇന്ത്യൻ താരങ്ങൾ ടോപ് 10ൽ

ഉദ്ഘാടന മത്സരത്തിന് ശേഷം മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം ഞായറാ‍ഴ്ച വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കും മറ്റു മത്സരങ്ങളുടെ ഷെഡ്യൂള്‍.

ആദ്യ ഘട്ടത്തിൽ 10 വേദികളിലായി ആകെ 20 മത്സരങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. ഏപ്രില്‍ 12 വരെയുള്ള മത്സരങ്ങ‍ളുടെ സമയക്രമമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News