
ഐപിഎൽ 2026 സീസൺ മാർച്ച് 28-ന് ആരംഭിക്കാനിരിക്കെ ഉദ്ഘാടന മത്സരം നടക്കേണ്ട എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ മാർച്ച് 13-ന് അന്തിമ പരിശോധന നടത്താൻ വിദഗ്ധ സമിതി. കർണാടക സർക്കാർ നിയോഗിച്ച ഈ സമിതിയുടെ പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും മത്സരങ്ങൾ സ്റ്റേഡിയത്തിൽ നടത്താൻ അനുമതി നൽകണോ എന്നത് സർക്കാർ തീരുമാനിക്കുക.
റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലായുള്ള സീസണിന്റെ ഉദ്ഘാടന മത്സരം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്താനിരിക്കെയാണ് ഈ നിർണായക പരിശോധന. സ്റ്റേഡിയത്തിലെ സുരക്ഷാ സംവിധാനങ്ങൾ, ആരാധകരുടെ പ്രവേശന-പുറത്തിറക്ക ക്രമീകരണങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ സൗകര്യങ്ങൾ സമിതി വിലയിരുത്തും.
Also Read: പശ്ചിമേഷ്യൻ സംഘർഷം ഐപിഎൽ മത്സരങ്ങളെ ബാധിക്കുമോ? ബിസിസിഐ വൈസ് പ്രസിഡന്റ് പറയുന്നതെന്ത്?
കഴിഞ്ഞ വർഷം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ കിരീടാഘോഷത്തിനിടെ സ്റ്റേഡിയത്തിന്റെ പരിസരത്ത് ഉണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്കു ജീവൻ നഷ്ടപ്പെട്ടിരുന്നു,ഇതേ തുടർന്ന് ആണ് സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ നടപടികൾ തുടങ്ങിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

