ഹൈദരാബാദിൽ പന്ത് ‘ഷോ’; അവസാന  ഓവർ വരെ നീണ്ട പോരാട്ടത്തിൽ സൺറൈസേഴ്‌സിനെ തകർത്ത് ലക്‌നൗ

Pant Lsg

ഐപിഎൽ 2026-ലെ ആവേശപ്പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെaഞ്ചു വിക്കറ്റിന് തകർത്ത് ലക്‌നൗ സൂപ്പർ ജയന്റ്‌സിന് ആവേശജയം. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ഒരു പന്ത് ബാക്കിനിൽക്കെയാണ് ലക്‌നൗ വിജയലക്ഷ്യം മറികടന്നത്.ജയിക്കാൻ 157 റൺസ് വേണ്ടിയിരുന്ന ലക്‌നൗവിന് എയ്ഡൻ മാർക്രമും മിച്ചൽ മാർഷും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 14 റൺസെടുത്ത മാർഷിനെ ഇഷാൻ മലിംഗ പുറത്താക്കിയെങ്കിലും മാർക്രം തകർത്തടിച്ചു. 27 പന്തിൽ 6 ഫോറും 2 സിക്സും ഉൾപ്പെടെ 45 റൺസാണ് മാർക്രം അടിച്ചുകൂട്ടിയത്. പത്താം ഓവറിൽ മാർക്രം പുറത്തായതോടെ സൺറൈസേഴ്‌സ് സ്പിന്നർമാർ പിടിമുറുക്കി. ഹർഷ് ദുബെ എറിഞ്ഞ പന്തുകളിൽ ആയുഷ് ബദോനിയും (12) അബ്ദുൾ സമദും (16) വീണതോടെ ലക്‌നൗ പ്രതിരോധത്തിലായി. ഇതിനിടെ നിക്കോളാസ് പൂരൻ (1) റണ്ണൗട്ടാവുക കൂടി ചെയ്തതോടെ 14 ഓവറിൽ 105-ന് 4 എന്ന നിലയിലായി ലക്‌നൗ.

എന്നാൽ സമ്മർദ്ദഘട്ടത്തിൽ നായകൻ ഋഷഭ് പന്ത് രക്ഷകനായി അവതരിച്ചു. ശാന്തതയോടെ ഇന്നിംഗ്സ് കെട്ടിപ്പടുത്ത പന്ത് 50 പന്തിൽ പുറത്താകാതെ 68 റൺസ്* നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു. 16-ാം ഓവറിൽ ജയദേവ് ഉനദ്കട്ടിനെതിരെ പന്ത് നടത്തിയ കടന്നാക്രമണം ലക്‌നൗവിന്റെ വിജയസാധ്യത വർദ്ധിപ്പിച്ചു. അവസാന ഓവറിൽ ജയിക്കാൻ 9 റൺസ് വേണമെന്നിരിക്കെ, അഞ്ചാം പന്തിൽ പന്ത് പായിച്ച ബൗണ്ടറി ലക്‌നൗവിന് അവിസ്മരണീയ വിജയം സമ്മാനിച്ചു. 2026 സീസണിലെ ലക്‌നൗവിന്റെ ആദ്യ വിജയമാണിത്.

Also read: ഷമി മാജിക്! ഐപിഎല്ലിൽ ഹൈദരാബാദിനെ 156 റൺസിൽ ഒതുക്കി ലക്‌നൗ

നേരത്തെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ലക്‌നൗ നായകൻ ഋഷഭ് പന്തിന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ബൗളർമാർ കാഴ്ചവെച്ചത്. വെറ്ററൻ പേസർ മുഹമ്മദ് ഷാമിയുടെ തീപ്പൊരി പന്തുകൾക്ക് മുന്നിൽ ഹൈദരാബാദിന്റെ മുൻനിര തകർന്നു. സ്‌കോർ ബോർഡിൽ വെറും 11 റൺസ് മാത്രമുള്ളപ്പോൾ ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ, നായകൻ ഇഷാൻ കിഷൻ എന്നിവർ പുറത്തായി. എന്നാൽ മുൻ ദക്ഷിണാഫ്രിക്കൻ താരം ഹെൻറിച്ച് ക്ലാസനും യുവ താരം നിതീഷ് റെഡ്ഡിയും ചേർന്ന് ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റി. ലക്‌നൗവിനായി ഷമിയും പ്രിൻസ് യാദവും ആവേഷ് ഖാനും രണ്ട് വിക്കറ്റുകൾ വീതം നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News