
ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 223 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് നേടി. സ്വന്തം ഗ്രൗണ്ടിൽ ടീമിന് രക്ഷയായത് വെറും 22 പന്തിൽ 62 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസിന്റെ പ്രകടനമാണ്. നാല് ഫോറും ആറു സിക്സും അടിച്ച താരം പുറത്താകാതെ നിന്നു.
നേരത്തെ ഓപണർമാരായ പ്രഭ്സിമ്രാൻ സിങ്ങും (59), 29 റൺസ് നേടിയ പ്രിയാൻഷ് ആര്യയും ടീമിന് മികച്ച തുടക്കം നൽകി. പിന്നാലെ എത്തിയ കൂപ്പർ കനോലിയും (30), നായകൻ ശ്രേയസ് അയ്യരും (30) മധ്യനിരയിൽ തിളങ്ങി. രാജസ്ഥാന് വേണ്ടി യഷ് രാജ് പുഞ്ച രണ്ടു വിക്കറ്റ് നേടിയപ്പോൾ ജോഫ്ര ആർച്ചറും നാൻഡ്രെ ബർഗറും ഓരോ വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസ് ഒടുവിൽ വിവരം കിട്ടുമ്പോൾ ആറു ഓവറുകളിൽ 84/1 എന്ന നിലയിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

