
ഐപിഎൽ 2026-ൽ റൺവേട്ടയുമായി കളം നിറയുകയാണ് വൈഭവ് സൂര്യവംശിയെന്ന കൊച്ചു പയ്യൻ. ലോകോത്തര ബോളർമാർ വരെ ഈ ഐപിഎൽ സീസണിൽ വൈഭവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. 52, 31, 39, 78 എന്നിങ്ങനെയാണ് സീസണിലെ ആദ്യ നാല് മത്സരങ്ങളിൽ വൈഭവിന്റെ സ്കോറിങ്.
15 വയസ്സുകാരൻ പ്രതിഭ തെളിയിച്ചപ്പോൾ മികച്ച തുടക്കമാണ് രാജസ്ഥാൻ റോയൽസിന് ഈ ഐപിഎൽ സീസണിൽ ലഭിച്ചിട്ടുള്ളതും. എന്നാൽ ഹൈദരാബാദിനെതിരായ മത്സരത്തിൽ ഇംപാക്ട് പ്ലെയറായി മാത്രം വൈഭവിനെ ഇറക്കിയത് താരത്തെ വിഷമിപ്പിച്ചിരുന്നു എന്ന് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ രാജസ്ഥാന്റെ അസിസ്റ്റന്റ് കോച്ച് ട്രെവർ പെന്നി.
Also Read: ആഘോഷിക്കാതിരിക്കുന്നത് എങ്ങനെ? വൈഭവ് സൂര്യവംശി ഗോൾഡൻ ഡക്കായപ്പോൾ കാവ്യാ മാരന്‍റെ പ്രതികരണം കണ്ടോ!
ഫീൽഡിംഗ് ഏറെ ഇഷ്ടപ്പെടുന്ന താരമാണ് വൈഭവ് എന്നും ടീം കോമ്പിനേഷൻ കാരണമാണ് മത്സരത്തിൽ വൈഭവിന് ഫീൽഡ് ചെയ്യാൻ സാധിക്കാതെ ഇരുന്നതെന്നും ട്രെവർ പെന്നി പറഞ്ഞു.
പരുക്കേറ്റ് മത്സരത്തിന് ഇറങ്ങാൻ സാധിക്കാതിരുന്ന ഡൊണോവൻ ഫെരേര തിരികെ എത്തിയതിനാലാണ് വൈഭവിനെ ടീം ഇമ്പാക്ട് പ്ലെയറായി ഇറക്കിയത്.
Also Read: യുവേഫ ചാമ്പ്യൻസ് ലീഗ്: രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍
“ഫീൽഡിംഗിന് ഇറങ്ങാൻ സാധിക്കാഞ്ഞതിൽ വൈഭവ് ഒട്ടും സന്തോഷവാനല്ല. ഫീൽഡിംഗിനെ വൈഭവ് അത്രയധികം ഇഷ്ടപ്പെടുന്നുവെന്നും. വൈഭവിനെ മാറ്റാൻ കാരണം മോശം ഫീൽഡർ ആയതുകൊണ്ടല്ല” ട്രെവർ പെന്നി മത്സരശേഷം പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

