
ക്രിക്കറ്റ് ലോകം ഐപിഎൽ ആവേശത്തിലേക്ക് കടക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. മാര്‍ച്ച് 28ന് ആരംഭിക്കുന്ന മത്സരങ്ങളുടെ ആദ്യ ഘട്ട ഫിക്സച്റും പുറത്തുവന്നു കഴിഞ്ഞു. ഇപ്പോഴിതാ പശ്ചിമേഷ്യൻ സംഘർഷം ഐപിഎൽ ഷെഡ്യൂളിനെ ബാധിക്കുമോ എന്ന തരത്തിലുള്ള ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിലടക്കം നടക്കുന്നത്.
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2026 സീസൺ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് പറയുകയാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിന് പിന്നാലെ ശേഷിക്കുന്ന മത്സരങ്ങളുടെ ക്രമം പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഐപിഎൽ ഷെഡ്യൂൾ പ്രകാരം നടക്കും.
ALSO READ: ഐപിഎല്‍ പൂരം മാര്‍ച്ച് 28ന്: ഉദ്ഘാടന മത്സരം ചിന്നസ്വാമി സ്റ്റേഡിയത്തില്‍: ആദ്യ ഘട്ട ഫിക്സ്ചര്‍
20 മത്സരങ്ങളുടെ ഷെഡ്യൂൾ ഞങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് ശേഷം ശേഷിക്കുന്ന മത്സരങ്ങളുടെ ഷെഡ്യൂൾ പുറത്തിറക്കും,” ശുക്ല വ്യക്തമാക്കി. 2026 മാർച്ച് 28 മുതൽ ഏപ്രിൽ 12 വരെ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ ആദ്യ ഘട്ട ഷെഡ്യൂലാണ് ബിസിസിഐ നേരത്തെ പ്രഖ്യാപിച്ചത്. ഈ കാലയളവിൽ മൂന്ന് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ, തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചാലുടൻ ടൂർണമെന്റിന്റെ പൂർണ്ണ ഷെഡ്യൂൾ ലഭ്യമാകും.
നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് ഈ വര്‍ഷത്തെ ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുക. ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. തുടർന്ന് മുംബൈ ഇന്ത്യൻസ് – കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം ഞായറാഴ്ച വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




