ഐപിഎൽ തുടങ്ങും മുമ്പേ സൂപ്പർ താരങ്ങൾ ഔട്ട്! ടീമുകൾ പ്രതിസന്ധിയിൽ

ഐപിഎൽ 2026 സീസൺ ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രമുഖ താരങ്ങളുടെ അസാന്നിധ്യം ഫ്രാഞ്ചൈസികൾക്ക് തലവേദനയാകുന്നു. പരിക്കും വ്യക്തിപരമായ മറ്റു കാരണങ്ങളാലും കളിക്കാർ ടൂർണമെന്റിൽ നിന്നും പൂർണ്ണമായോ ഭാഗികമായോ പിൻവാങ്ങുന്നത് താരങ്ങളെ കോടികൾ മുടക്കി വാങ്ങിയ ടീമുകൾക്കും അവരുടെ ആരാധകർക്കും നിരാശ സമ്മാനിക്കുകയാണ്.

ഇത്തരം അപ്രതീക്ഷിത പിൻമാറ്റങ്ങളിൽ മുന്നിൽ നിൽക്കുന്നത് ഓസ്‌ട്രേലിയൻ താരങ്ങൾ ആണ്. ആദ്യം  തന്നെ  വെടിപൊട്ടിച്ചത് സൺറൈസേഴ്സ് ഹൈദരാബാദിന്റെ നായകൻ  പാറ്റ് കമ്മിൻസും  നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരുവിന്റെ പേസാക്രമണത്തെ നയിക്കുന്ന ജോഷ് ഹേസിൽവുഡും ആണ്. പരിക്ക് മൂലം ലോകകപ്പിൽ കളിക്കാതിരുന്ന ഇരു താരങ്ങളും സീസണിന്റെ ആദ്യ ഘട്ടത്തിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് റിപ്പോർട്ട്. ഇരുതാരങ്ങളും പരിക്കിൽ നിന്നും പൂർണമായും മോചിതരാകാത്തതാണ് വിട്ടുനിൽക്കുന്നതിന്റെ കാരണം. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ മെഡിക്കൽ സംഘത്തിന്റെ അനുമതി ഇരുവർക്കും ഇതുവരെ ലഭിച്ചിട്ടില്ല. കമ്മിൻസിനെ ഹൈദരാബാദ് 18 കോടി രൂപയ്ക്കാണ് നിലനിർത്തിയതെങ്കിൽ 12.5കോടി രൂപയ്ക്കാണ് ഹേസിൽവുഡിനെ കഴിഞ്ഞ കൊല്ലം ബെംഗളൂരു സ്വന്തമാക്കിയത്.

ഇരു ടീമുകൾക്കും പിന്നാലെ ഓസ്‌ട്രേലിയൻ ബൗളർമാരുടെ പിൻവാങ്ങൽ  മാറ്റ് രണ്ട് ഐപിഎൽ  ഫ്രാൻഞ്ചൈസികൾക്കും tതിരിച്ചടിയായിട്ടുണ്ട്. ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഓസ്ട്രേലിയക്കാരനായ പേസ് ബൗളർ നഥാൻ എല്ലിസ് പരിക്കിനെ തുടർന്ന് ടൂർണമെന്റിൽ നിന്ന് പുറത്തായി. ഒരു ആഭ്യന്തര മത്സരത്തിനിടെ ഏറ്റ പരിക്കാണ് ഓസ്‌ട്രേല്യൻ താരത്തിന് വിനയായത്. തുടർന്ന് നടന്ന പരിശോധനയിൽ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തുകയായിരുന്നു. ഡെത്ത് ഓവറുകളിൽ കൃത്യതയാർന്ന ബൗളിംഗിലൂടെ ശ്രദ്ധേയനായ എല്ലിസിനു പകരം ഒരു പകരക്കാരനെ കണ്ടെത്തുക ചെന്നൈ സൂപ്പർ കിങ്‌സിന് വലിയ വെല്ലുവിളിയാകും. തിരക്കേറിയ അന്താരാഷ്ട്ര ക്രിക്കറ്റ് ടൈം ടേബിളും പരിക്കുകളും kകാരണം മിച്ചൽ സ്റ്റാർക്കും സീസണിന്റെ തുടക്കത്തിൽ കളിക്കില്ലെന്ന് സ്ഥിരീകരിച്ചു. ഇതോടെ 11.5 കോടി രൂപയ്ക്കു താരത്തെ വാങ്ങിയ ഡൽഹി  ക്യാപിറ്റൽസ്  പ്രതിസന്ധിയിലായി.

പരിക്ക് മാത്രമല്ല പല താരങ്ങളുടെയും പിന്മാറ്റത്തിൽ കലാശിച്ചത്. അടുത്തിടെ ഒരു കുട്ടിയുടെ പിതാവായ പഞ്ചാബ് കിങ്സിന്റെ ന്യൂസിലാൻഡ് പേസ് ബൗളർ ലോക്കി ഫെർഗുസൺ, പുതിയ സീസണിലെ ആദ്യ ഘട്ട മത്സരങ്ങളിൽ നിന്നും പിന്മാറിയത് കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് .

Also Read: പതിരാണ ഔട്ട്! ഐപിഎൽ തുടങ്ങും മുമ്പേ കൊൽക്കത്തയ്ക്ക് വലിയ ഷോക്ക്

നേരത്തെ ഇന്ത്യൻ താരമായ ഹർഷിത് റാണ പരിക്കേറ്റു പുറത്തായത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത് പരിക്ക് മൂലം ലോകകപ്പ് നഷ്‌ടമായ താരത്തിന് ഇതുവരെ ഫിറ്റ്നസ് വീണ്ടെടുക്കുവ്വാൻ കഴിയാത്തത് ടീമിന് തിരിച്ചടിയായി. oപ്പം  18 കോടി രൂപ കൊടുത്തു വാങ്ങിയ ലങ്കൻ താരം മതീഷ പാതിരാണ പരിക്കേറ്റു പുറത്തയത് സീസണിലെ ആദ്യ ഘട്ടത്തിലെങ്കിലും ടീമിന് തിരിച്ചടിയാകും . സഞ്ജു സാംസണിനു പകരം ചെന്നൈയിൽ നിന്ന് രാജസ്ഥാനിലേക്കെത്തിയ സാം കുറാനും പരിക്ക് മൂലം ഈ സീസണിൽ കളിക്കുവാൻ കഴിയില്ല.

കോടികൾ മുടക്കി വാങ്ങിയ, തങ്ങളുടെ ടീമിന്റെ കുന്തമുനയാകേണ്ട, താരങ്ങൾ വിട്ടൂനിൽക്കുന്നത് ടീമുകളെ കുറച്ചൊന്നുമല്ല ബാധിക്കുന്നത്. ടൂർണമെന്റ് പുരോഗമിക്കുന്തോറും പരിക്ക് മൂലം പിന്മാറുന്ന താരങ്ങളുടെ ലിസ്റ്റ് ഇനിയും വലുതാകുമെന്ന ആശങ്ക ഫ്രാൻഞ്ചൈസകൾക്കിടയിലും ആരാധകർക്കിടയിലും വർധിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News