
ഐ പി എല്‍ ചരിത്രത്തില്‍ ആദ്യമായി കിരീടം നേടിയ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ വിലക്കെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം. ആര്‍ സി ബിയെ ഐ പി എലിന്റെ ഔദ്യോഗിക അക്കൗണ്ട് ‘അണ്‍ഫോളോ’ ചെയ്തെന്നാണ് പ്രചാരണം. അടുത്ത സീസണില്‍ ആര്‍ സി ബിയെ വിലക്കുന്നതിന്റെ സൂചനയാണ് ഇതെന്നും പ്രചാരണമുണ്ട്.
കിരീടനേട്ടം ആഘോഷിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള പ്രചാരണം. ആര്‍ സി ബിക്ക് ഒരു വര്‍ഷം വിലക്കുമെന്നാണ് പറയുന്നത്. ഇത് യാഥാര്‍ഥ്യമാണെങ്കില്‍ 2027ലേ ആര്‍ സി ബിക്ക് ഐ പി എല്‍ കളിക്കാനാകൂ.
Read Also: പ്രായത്തിനോട് പോയി പണി നോക്കാന്‍ പറ; റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി സി ആര്‍7
എന്നാല്‍, ആര്‍ സി ബിയെ ഐ പി എല്‍ അണ്‍ഫോളോ ചെയ്തുവെന്നത് വ്യാജമാണ്. വിലക്കിന്റെ കാര്യത്തിലും സ്ഥിരീകരണമില്ല. സംഭവവുമായി ബന്ധപ്പെട്ട് ആര്‍ സി ബിയിലെയും ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഡി എന്‍ എയിലെയും നാല് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here