പുതിയ താരങ്ങളും വലിയ ലക്ഷ്യവും! ഡൽഹി ക്യാപിറ്റൽസ് ഐപിഎൽ കിരീടം ചൂടുമോ ?

ഐപിഎൽ 2026–ൻ്റെ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ , ഭൂതകാലത്തെ പരാജയങ്ങളിൽ നിന്നും കരകയറാൻ ഒരുങ്ങുകയാണ് ഡൽഹി ക്യാപിറ്റൽസ് . കഴിഞ്ഞ സീസണിലെ തുടക്കത്തിൽ പ്രകടനം മികച്ചിരുന്നെങ്കിലും അവസാന നാലിൽ കടക്കാതെ പുറത്തായ ടീം ഇത്തവണ വലിയ തയ്യാറെടുപ്പ് നടത്തി ആണ് എത്തുന്നത്. ടീമിന്റെ ശാപമായ അസ്ഥിരതകൾ പരിഹരിച്ച്, ആദ്യ ഐപിഎൽ കിരീടം നേടുക എന്ന വലിയ ലക്ഷ്യത്തോടെയാണ് ഡൽഹി കളിത്തട്ടിൽ ഇറങ്ങുന്നത്.

പല പുതിയ താരങ്ങളുമായി എത്തുന്ന ഡൽഹിയുടെ വരവ് ശ്രദ്ധേയമാണ്. ശ്രീലങ്കൻ ഓപ്പണർ പത്തും നിസ്സങ്ക, ഇംഗ്ലീഷ് ഓപ്പണർ ബെൻ ഡക്കറ്റ്, ടി 20യിലെ മികച്ച ഫിനിഷർ ഡേവിഡ് മില്ലർ, യുവ കാശ്മീരി ബൗളർ അക്വിബ് നബി ദാർ, അഭിഷേക് പോറെൽ എന്നിവരാണ് പുതിയ കൂട്ടിച്ചേർക്കലുകൾ. ഇവരോടൊപ്പം സീനിയർ താരങ്ങൾ കെഎൽ രാഹുൽ, നായകൻ ആക്സർ പട്ടേൽ, പ്രിഥ്വി ഷാ എന്നിവരും ടീമിൽ ഉണ്ടാകും. താരങ്ങളെ പരിശീലിപ്പിക്കാൻ ഹെമാങ് ബദാനി നയിക്കുന്ന കോച്ചിങ് സ്റ്റാഫ് സജ്ജമാണെന്നതും ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് സഹായകമായിരിക്കും.

വലിയ അനുഭവസമ്പത്ത് ഉള്ള വെറ്ററൻ ഇന്ത്യൻ താരങ്ങളായ കെ എൽ രാഹുൽ, ആക്സർ പട്ടേൽ എന്നിവരാണ് ടീമിനെ നയിക്കുന്നത്. കൂടാതെ ഒരു കൂട്ടം പ്രതിഭകൾ ചേർന്നതുകൊണ്ട് ബാറ്റിംഗ്, ബൗളിംഗ് വിഭാഗങ്ങളിൽ മികച്ച ഡെപ്ത് ടീം കൈവരിച്ചിട്ടുണ്ട്. ടി 20 ഫോർമാറ്റിലെ ഏറ്റവും മികച്ച ഫിനിഷറായ ഡേവിഡ് മില്ലറൂം ടീമിന് കരുത്താകും. പുതുതായി ചേർത്ത താരങ്ങളെ പരിശീലിപ്പിക്കാൻ പരിചയസമ്പന്നമായ കോച്ചിങ് സ്റ്റാഫും ടീമിനൊപ്പം ഉണ്ടാകും.

Also Read: ഐപിഎല്ലിലെ ‘ഇംപാക്ട് പ്ലെയർ’ നിയമത്തിനെതിരെ പൊട്ടിത്തെറിച്ച് അക്സർ പട്ടേൽ
എന്നാൽ കഴിഞ്ഞ സീസണിൽ ടീമിന്റെ ബാറ്റിംഗ് പ്രകടനം അസ്ഥിരമായിരുന്നു, പ്രത്യേകിച്ച് പവർപ്ലേ ഘട്ടത്തിൽ ഇത് പ്രകടമായിരുന്നു. പുതിയ താരങ്ങൾക്ക് ടീമിനോടും സാഹചര്യങ്ങളോടും പൊരുത്തപ്പെടാൻ പറ്റുമോ എന്ന ആശങ്ക തുടരുന്നു, കൂടാതെ ബൗളിങ്ങിന്റെ ചുക്കാൻ പിടിക്കുമെന്ന് കരുതിയ ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിന് ഇതു വരെ ഓസ്‌ട്രേലിയൻ ബോർഡിൻറെ എൻ ഓ സി കിട്ടാത്തതും ടീമിന് തിരിച്ചടിയാണ്. പ്രധാന താരങ്ങളായ കെ എൽ രാഹുൽ, ആക്സർ പട്ടേൽ എന്നിവരുടെ ഇൻജുറി സാധ്യത മറ്റൊരു പ്രധാന അപകടമാണ്. ടീമിലെ യുവ പ്രതിഭകളും സ്റ്റാർ പ്ലയേഴ്‌സും ചേർന്ന് ശക്തമായ ടോപ് -ഓർഡർ മികച്ച വാലറ്റം . തെറ്റില്ലാത്ത ബൗളിംഗ് നിര -അവസാന നാലിൽ എത്താൻ ഏറെ സാധ്യതയുള്ള ടീമാണ് ഡൽഹി. ബാക്കി ഭാഗ്യവും താരങ്ങളുടെ ഫോമും പോലെയിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News