ഇന്ന് തോറ്റാല്‍ തിരിച്ചുവരവില്ല; മുംബൈ ഇന്ത്യന്‍സ്- ഗുജറാത്ത് ജീവന്മരണ പോരാട്ടം

ipl-eliminator-gt-vs-mi-mullanpur

ഐ പി എല്ലിൽ ഇന്ന് ജീവന്മരണ പോരാട്ടം. തോറ്റവർ പുറത്തുപോകുന്നതാണ് സവിശേഷത. എലിമിനേറ്റർ മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സ് (ജി ടി)- മുംബൈ ഇന്ത്യന്‍സ് (എം ഐ) പോരാണ് ഇന്ന്. വിജയികൾ ഒന്നാം ക്വാളിഫയറിലെ തോറ്റവരുമായി രണ്ടാം ക്വാളിഫയറിൽ ഏറ്റുമുട്ടും. വൈകിട്ട് 7.30ന് മുല്ലൻപൂരിലാണ് പോരാട്ടം.

സീസൺ ആരംഭിക്കുമ്പോൾ ബാറ്റിങിൽ മികച്ച ടോപ്പ് ത്രീയും ഒരു കൂട്ടം ഫിനിഷര്‍മാരുമായിരുന്നു ഗുജറാത്തിൻ്റെ തുറുപ്പുചീട്ട്. പക്ഷേ മധ്യനിര ബലഹീനമായി തോന്നിയിരുന്നു. എന്നാൽ, മിക്ക മത്സരങ്ങളിലും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇറങ്ങുന്ന ശുഭ്മന്‍ ഗില്‍, ബി സായ് സുദര്‍ശന്‍, ജോസ് ബട്ട്ലര്‍ എന്നിവർ തിളങ്ങി. ഇവർ വീണ അവസരങ്ങളിൽ മധ്യനിരയിലെ ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡും ഷാരൂഖ് ഖാനും രക്ഷകരായി. അതേസമയം, ബട്ട്ലർ ടീമിലില്ല. പകരക്കാരനായ കുശാല്‍ മെന്‍ഡിസ് മികച്ച ബാറ്റ്സ്മാനാണ്. എന്നാൽ, ഇതുവരെ ഐ പി എൽ കളിക്കാത്തത് പോരായ്മയായുണ്ടാകും. അവസാന രണ്ട് മത്സരങ്ങളിൽ തോറ്റാണ് ലീഗ് ഘട്ടത്തില്‍ ഗുജറാത്ത് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.

Read Also: ഏഷ്യന്‍ അത്‌ലറ്റിക്സിൽ മൂന്നാം ദിനം ഇന്ത്യക്ക് ഹാട്രിക് സ്വർണം; മലയാളി താരം ആൻസി സോജന് വെള്ളി

മറുവശത്ത്, മുംബൈ താരങ്ങളുടെ ഒരു ഗാലക്‌സിയാണ്. എന്നാല്‍, എല്ലാവരും അത്ര തിളങ്ങിയിട്ടില്ല. സൂര്യകുമാര്‍ യാദവ് 640 റണ്‍സുമായി മുന്‍നിര റണ്‍വേട്ടക്കാരനായി നിലകൊള്ളുന്നു. റയാന്‍ റിക്കെല്‍ട്ടണ്‍ 252 റണ്‍സ് പിന്നിലാണ്. പ്ലേഓഫില്‍ അദ്ദേഹം ലഭ്യവുമല്ല. പകരം ഐ പി എല്‍ പരിചയമുള്ള ജോണി ബെയര്‍‌സ്റ്റോയുണ്ട്. പട്ടികയില്‍ അടുത്തത് 329 റണ്‍സുമായി രോഹിത് ശര്‍മയാണ്. വില്‍ ജാക്സും മുംബൈ ടീമിലില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News