അഹമ്മദാബാദില്‍ മഴ, ഐ പി എല്‍ ഫൈനല്‍ നാളത്തേക്ക് മാറ്റി

ഐ പി എല്‍ ഫൈനല്‍ നാളത്തേക്ക് മാറ്റി. മഴയെത്തുടര്‍ന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരം നാളെത്തേക്ക് മാറ്റിയത്. നാളെ വൈകിട്ട് 5.30 നാണ് മത്സരം തീരുമാനിച്ചിരിക്കുന്നത്. അഹമ്മദാബാദില്‍ മഴയെത്തുടര്‍ന്ന് ഇന്ന് ടോസ്‌ പോലും ചെയ്യാന്‍ സാധിച്ചില്ലായിരുന്നു.

കഴിഞ്ഞ ദിവസം രണ്ടാം ക്വാളിഫയര്‍ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തന്നെയായിരുന്നു. മുംബൈ ഇന്ത്യന്‍സും ഗുജറാത്തും നേര്‍ക്കുനേര്‍ വന്ന പോരാട്ടം മഴയെ തുടര്‍ന്ന് വൈകിയാണ് തുടങ്ങിയത്. 45 മിനിറ്റാണ് അന്ന് മത്സരം വൈകിയത്.

14 മത്സരങ്ങളില്‍ നിന്ന് 20 പോയന്റ് നേടി ഒന്നാം സ്ഥാനത്താണ് ഗുജറാത്ത് ലീഗ് മത്സരങ്ങള്‍ അവസാനിപ്പിച്ചത്. ചെന്നൈ 14 മത്സരങ്ങളില്‍ നിന്ന് 17 പോയന്റുമായി രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here