മഴ കളിച്ചാൽ ഐപിഎല്ലിൽ ആരാണ് കപ്പടിക്കുക? നിയമം അറിയാം

IPL final rain rule

തുടർച്ചയായി രണ്ടാം കിരീടം ചൂടാനായി റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു ഐപിഎൽ ഫൈനലിൽ ​ഗുജറാത്ത് ടൈറ്റൻസിനെ നേരിടുമ്പോൾ ആരാധകരെ അസ്വസ്ഥരാക്കുന്ന ചോദ്യമാണ് മഴ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രണ്ടാം കപ്പിനായി ഇരു ടീമുകളും പോരാടുമ്പോൾ ഇരുവരും ഒരുപോലെ ഭയക്കുന്നതും മഴ ഭീഷണിയെയാണ്.

നിലവിലെ കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഇന്ന് അഹമ്മദാബാദിൽ മഴ പെയ്യാനുള്ള സാധ്യത തുലോം കുറവാണ്. ​ഗുജറാത്ത് ടീമിന്റെ അഹമ്മദാബാദിലേക്കുള്ള യാത്ര കനത്ത കാറ്റും മഴയും കാരണം വൈകിയിരുന്നത് നേരത്തെ ആശങ്ക ജനിപ്പിച്ചിരുന്നു. ഫൈനലിൽ മഴ കളിച്ചാൽ ആരായിരിക്കും കിരീടം ചൂടുക, ക്രിക്കറ്റ് നിയമം നോക്കാം.

ALSO READ: ഇഞ്ചുറി റീപ്ലേസ്‌മെന്റിൽ നിന്ന് ഐപിഎൽ കിരീടമുയർത്തിയ ക്യാപ്റ്റൻ; ആർസിബിയുടെ സ്വന്തം രജത് പാട്ടിദാർ

പ്ലേ ഓഫ് മത്സരങ്ങളിൽ നിന്നും വിഭിന്നമായി കളി മുടങ്ങിയാൽ ഫൈനൽ നടത്താൻ ഒരു റിസർവ് ദിനം കൂടി ബിസിസിഐ മാറ്റി വെച്ചിട്ടുണ്ട്. ഞായറാഴ്ചയിലെ ഫൈനൽ മത്സരം മഴമൂലമോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണങ്ങളാലോ നിർത്തി വെച്ചാൽ റിസർവ് ദിനമായ ജൂൺ 1 തിങ്കളാഴ്ച മത്സരം വീണ്ടും നടത്തും.

മത്സരം എവിടെ വെച്ചാണോ അവസാനിച്ചത് അതേ ഓവറിൽ, അതേ സ്കോറിൽ നിന്നും അതേ പന്തിൽ നിന്നുമായിരിക്കും റിസർവ് ദിനത്തിൽ മത്സരം പുനരാരംഭിക്കുക. ഇനി സൂപ്പർ ഓവർ പോലും നടത്താനാകാത്ത രീതിയിൽ റിസർവ് ദിനത്തിലും കളി നടത്താൻ സാധ്യമായില്ലെങ്കിൽ ടേബിൾ ടോപ്പറായ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരൂ കപ്പ് സ്വന്തമാക്കുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News