
ഐപിഎല്ലിലെ ചില ഫ്രാൻഞ്ചൈസികൾ മത്സരഫലങ്ങൾ തങ്ങൾക്ക് അനുകൂലമാക്കാൻ വേണ്ടി ദുർമന്ത്രവാദത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നു വെളിപ്പെടുത്തൽ. ലീഗിന്റെ ആദ്യ ചെയർമാനായ ലളിത് മോഡിയാണ് ഏറെ വിവാദമായ കാര്യം വെളിപ്പെടുത്തിയത്.
ഒരു ടീമിന്റെ ഉടമ തന്നെ നേരിട്ട് എതിർ ടീമിന്റെ ഡ്രസിങ് റൂമിൽ ദുർമന്ത്രവാദത്തിൽ ഏർപ്പെട്ടിരുന്നുവെന്നാണ് മോഡി തന്റെ എക്സ് അകൗണ്ടിൽ കുറിച്ചത്. 2011 സീസണിൽ ഇങ്ങനെ സംഭവിച്ച വിവരം ഞാൻ എതിർ ടീം ഉടമകളെ അറിയിച്ചിരുന്നു എന്നും സംഭവത്തിന്റെ വ്യക്തമായ തെളിവ് തന്റെ പക്കൽ ഉണ്ടെന്നും അദ്ദേഹം കുറിച്ചു.
I remember I posted some team owner doing this to the opposing team. By doing exactly this themselves in opposing team dressing room. I even alerted the opposing team owners about this way back in 2011 season – when it happened and I got an alert with concrete proof. I will… https://t.co/jxmv84Nkwv
— Lalit Kumar Modi (@LalitKModi) April 19, 2026
ഐപിഎല്ലിനെ സംബന്ധിച്ചുള്ള സമാനമായ ഒരുപാട് രഹസ്യങ്ങൾ താൻ ഒരു സിനിമ അല്ലെങ്കിൽ പരമ്പരയിലൂടെ എല്ലാവരെയും അറിയിക്കുമെന്നും മോഡി വ്യക്തമാക്കി.നേരത്തെ കഴിഞ്ഞ ദിവസം നടന്ന ചെന്നൈ ഹൈദരാബാദ് മത്സരത്തിൽ ഹൈദരാബാദിന്റെ ആരാധകൻ പന്തെറിയുന്നതിനു തൊട്ടു മുൻപേ നാരങ്ങാ ഉപയോഗിച്ചു മന്ത്രം ചൊല്ലുന്നതും തുടർന്ന് ചെന്നൈ താരം ശിവം ദുബെ പുറത്തായതും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. തുടർന്ന് മന്ത്രവാദം നടത്തിയ ആരാധകനെതിരെ ചെന്നൈ മാനേജ്‌മന്റ് പരാതി നൽകിയെന്ന വ്യാജവാർത്തയും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചാവിഷയമായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

