
ഐപിഎല്ലില്‍ ഡൽഹി ക്യാപിറ്റൽസിനെതിരെ 14 റൺസിന്റെ വിജയം നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 205 റൺസ് വിജയം ലക്ഷ്യം തേടിയിറങ്ങിയ ഡൽഹിയ്ക്ക് 190 റൺസാണ് 9 വിക്കറ്റ് നഷ്ടത്തിൽ നേടാനായത്. ഫാഫ് ഡു പ്ലെസിസ് (62), അക്‌സർ പട്ടേൽ (37) എന്നിവർ ക്രീസിൽ ഉണ്ടായിരുന്നതിനാൽ ഡിസിയ്ക്ക് കാളി അവരുടെ കൈയിൽ തന്നെ ആയിരുന്നു. എന്നാൽ കെകെആർ താരം സുനിൽ നരൈൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി കളിയെ അവർക്ക് അനുകൂലമാക്കി.
നേരത്തെ, അങ്കൃഷ് രഘുവംശി 44 റൺസ് നേടി, കെകെആർ 20 ഓവറിൽ 204/9 എന്ന സ്കോർ നേടി. ഈ വിജയം കെകെആറിനെ പ്ലേഓഫ് വേട്ടയിൽ സജീവമാക്കി, അതേസമയം ഡിസിക്ക് പട്ടികയിൽ ഒന്നാമതെത്താനുള്ള അവസരം നഷ്ടമായി.
ALSO READ: ക്രിക്കറ്റ് കളിക്കിടെയിലെ ആൾക്കൂട്ട ആക്രമണം; മംഗളൂരുവിൽ കൊല്ലപ്പെട്ടത് മലയാളിയെന്ന് സൂചന
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് വേണ്ടി രഘുവൻഷി 32 പന്തിൽ 44 റൺസും റിങ്കു സിങ് 36 റൺസും നേടി. റഹ്‌മാനുള്ള ഗുർബാസ് 26 റൺസും സുനിൽ നരെയ്ൻ 27 റൺസും അജിങ്ക്യാ രഹാനെ 26 റൺസും നേടി ഭേദപ്പെട്ട പ്രകടനം നടത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


