
ചെന്നൈ സൂപ്പർ കിങ്സിനെ തകർത്ത് വിജയം വരിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. ചെന്നൈ നേടിയ 158/7 എന്ന സ്കോര്‍ ഗുജറാത്ത് 16.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിലാണ് നേടിയത്. സായി സുദര്‍ശന്‍ 87 റൺസുമായി തിളങ്ങിയപ്പോള്‍ ശുഭ്മന്‍ ഗിൽ (33), ജോസ് ബട്‍ലര്‍ (39*) എന്നിവരും ക്രീസിൽ തിളങ്ങി.
റുതുരാജിനും സഞ്ജുവിനും ശിവം ദുബെയ്ക്കും കാര്‍ത്തിക് ശര്‍മയ്ക്കും ജാമി ഓവര്‍ടണിനും മാത്രമാണ് ചെന്നൈ നിരയില്‍ രണ്ടക്കം കടക്കാനായത്. മലയാളി താരം സഞ്ജു സാംസണ് അടിതെറ്റിയതോടെ ഒരിക്കല്‍ കൂടി ചെന്നൈ തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ചെന്നൈക്കായി സഞ്ജുവും റുതുരാജും തന്നെയാണ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ പേസും ബൗണ്‍സും കണ്ടെത്തിയ ഗുജറാത്ത് പേസര്‍മാര്‍ സഞ്ജുവിനെയും റുതുരാജിനെയും പന്തിൽ മുറുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
ALSO READ: ദേശാഭിമാനിയുടെ പേരിൽ വ്യാജപ്രചാരണം; നിയമനടപടിയ്ക്കൊരുങ്ങി ഡോ ജോൺ ബ്രിട്ടാസ് എം പി
ഗില്ലും സായി സുദര്‍ശനും ഒന്നാം വിക്കറ്റിൽ 58 റൺസ് നേടിയപ്പോള്‍ 97 റൺസാണ് സായി സുദര്‍ശനും ജോസ് ബട്‍ലറും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ നേടിയത്. സായി സുദര്‍ശന്‍ 46 പന്തിൽ 87 റൺസുമായി വിജയത്തിന് തൊട്ടരികിൽ പുറത്തായപ്പോള്‍ ജോസ് ബട്‍ലര്‍ 30 പന്തിൽ 39 റൺസുമായി പുറത്താകാതെ ക്രീസിൽ തുടർന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

