
ഐപിഎൽ 2026ലെ രണ്ടാം മത്സരത്തിൽ കരുത്തരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആതിഥേയരായ മുംബൈ ഇന്ത്യൻസിന് 221 റൺസ് വിജയലക്ഷ്യം.വാങ്കഡെ സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് നേടി.
ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ തുടക്കം മുതൽ കൊൽക്കത്ത ബാറ്റർമാർ ആക്രമിച്ചു കളിച്ചു കളിയുടെ നിയന്ത്രണം സ്വന്തമാക്കി. നായകൻ അജിൻക്യ രഹാനെ 40 പന്തിൽ 67 റൺസ് നേടി. മധ്യനിരയിൽ വിക്കറ്റ് കീപ്പർ അംഗരീഷ് രഘുവംശി 29 പന്തിൽ 51 റൺസുമായി തിളങ്ങി.ഫിൻ അലൻ 17 പന്തിൽ 37 റൺസും റിങ്കു സിംഗ് 21 പന്തിൽ 33 റൺസ് നേടി.
Also read: ഐപിഎല്ലിൽ ഇനി ‘ഡബിൾ ചെക്ക് ’ ഇല്ല! ഡിആർഎസ്സിൽ ബിസിസിഐയുടെ നിർണായക തീരുമാനം
മുംബൈയുടെ ബൗളർമാരിൽ ഷാർഡുൾ താക്കൂർ 3 വിക്കറ്റ് നേടിയപ്പോൾ നായകൻ ഹർദിക് പാണ്ട്യ ഒരു വിക്കറ്റ് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഒടുവിൽ വിവരം കിട്ടുമ്പോൾ മൂന്ന് ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 40 റൺസ് എടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

