സഞ്ജുവിന്‍റെ ചെന്നൈ പുറത്ത്; ഇനി ആരൊക്കെ പ്ലേ ഓഫിലെത്തും?

rcb_kohli_ipl

ഐപിഎൽ സീസൺ ആവേശകരമായി അവസാനഘട്ടത്തിലേക്ക് കടക്കുന്നു. ലീഗ് ഘട്ടത്തിൽ ഇനി നാല് മത്സരങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ കളിക്കുന്ന ചെന്നൈ സൂപ്പർകിങ്സ് കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റൻസിനോട് വമ്പൻ തോൽവി ഏറ്റുവാങ്ങിയതോടെ ഐപിഎൽ പ്ലേഓഫ് കാണാതെ പുറത്തായി കഴിഞ്ഞു. ഐപിഎലിൽ ഇനി ആരൊക്കെ പ്ലേ ഓഫിലെത്തും? പരിശോധിക്കാം…

പ്ലേ ഓഫ് ഉറപ്പിച്ചവർ ആരൊക്കെയാണ്?

ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർകിങ്സ് ഒഴികെയുള്ള എട്ട് ടീമുകൾക്ക് ഇനി ഓരോ മത്സരം വീതം ബാക്കിയുണ്ട്. ഈ ഘട്ടത്തിൽ പ്ലേ ഓഫ് ഉറപ്പാക്കിയവർ റോയൽ ചലഞ്ചേഴ്സ് ബംഗളുരുവും ഗുജറാത്ത് ടൈറ്റൻസും സൺറൈസേഴ്സുമാണ്. ബാംഗ്ലൂരിനും ഗുജറാത്തിനും 18 പോയിന്‍റ് വീതമാണുള്ളത്. ഇതിൽ ആർസിബിയ്ക്ക് ഒരു മത്സരം ബാക്കിയുണ്ട്. 13 മത്സരങ്ങളിൽ സൺറൈസേഴ്സ് 16 പോയിന്‍റുമായി മൂന്നാമതുണ്ട്.

പ്ലേഓഫിലെ നാലാമൻ ആര്?

പ്ലേഓഫിലെ എലിമിനേറ്റർ റൌണ്ടിൽ കളിക്കാൻ ഒരു ടീമിന് കൂടി അവസരമുണ്ട്. പ്ലേഓഫിലെ നാലാം സ്ഥാനത്തിനായി രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളാണ് മത്സരിക്കുന്നത്. ഈ ടീമുകൾക്കെല്ലാം ഓരോ കളി ബാക്കിയുണ്ട്. ഇതിൽ രാജസ്ഥാന് 14 പോയിന്‍റുണ്ട്. പഞ്ചാബ് കിങ്സിനും കൊൽക്കത്തയ്ക്കും 13 പോയിന്‍റ് വീതമാണുള്ളത്. മെയ് 24ന് മുംബൈയ്ക്കെതിരായ മത്സരത്തിൽ വിജയിച്ചാൽ രാജസ്ഥാൻ പ്ലേ ഓഫിലെത്തും. രാജസ്ഥാൻ തോറ്റാൽ, പഞ്ചാബ്, കൊൽക്കത്ത തുടങ്ങിയ ടീമുകൾക്ക് സാധ്യതയേറും. എന്നാൽ രാജസ്ഥാൻ തോൽക്കുകയും അവസാന മത്സരത്തിൽ പഞ്ചാബും കൊൽക്കത്തയും ജയിക്കുകയും ചെയ്താൽ നെറ്റ് റൺറേറ്റിൽ മുന്നിലുള്ള ടീം ആയിരിക്കും പ്ലേ ഓഫ് യോഗ്യത നേടുക. നിലവിൽ നെറ്റ് റൺറേറ്റിൽ കൊൽക്കത്തയേക്കാൾ ഒരുപടി മുന്നിൽ പഞ്ചാബ് കിങ്സ് ആണ്.

Also Read- ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് വമ്പൻ വിജയം

ഇനി നടക്കുന്നത് നിർണായക മത്സരങ്ങൾ?

ഐപിഎലിൽ ഇനി നാല് മത്സരങ്ങളാണ് ശേഷിക്കുന്നത്. ഈ നാല് മത്സരങ്ങളും ടീമുകൾക്ക് നിർണായകമാണ്.

1. ബംഗളുരു-ഹൈദരാബാദ് (മെയ് 22)

ഇന്ന് നടക്കുന്ന ബംഗളുരു-ഹൈദരാബാദ് മത്സരത്തിൽ വിജയിക്കാനായാൽ ബംഗളുരുവിന് ഒന്നാം സ്ഥാനത്തെത്താം. മികച്ച റൺനിരക്കോടെ ബംഗളുരിവിനെ തോൽപ്പിച്ചാൽ, സൺറൈസേഴ്സിന് എലിമിനേറ്റർ ഒഴിവാക്കി ക്വാളിഫയറിലെത്താനാകും.

2. ലഖ്നൌ-പഞ്ചാബ് (മെയ് 23)

ഈ മത്സരത്തിൽ ജയിച്ചാൽ പഞ്ചാബിന് പ്ലേ ഓഫിൽ എലിമിനേറ്റർ സാധ്യത വർദ്ധിപ്പിക്കാനാകും. എന്നാൽ മുംബൈ-രാജസ്ഥാൻ മത്സരഫലത്തെ ആശ്രയിച്ചായിരിക്കും പഞ്ചാബിന്‍റെ സാധ്യത. കൊൽക്കത്തയും അവസാന മത്സരത്തിൽ ജയിച്ചാൽ മികച്ച നെറ്റ് റൺറേറ്റ് നിലനിർത്തിയാൽ മാത്രമായിരിക്കും പഞ്ചാബിന് മുന്നേറാൻ കഴിയുക.

3. മുംബൈ-രാജസ്ഥാൻ (മെയ് 24)

ഈ മത്സരത്തിൽ മുംബൈയെ തോൽപ്പിച്ചാൽ രാജസ്ഥാന് പ്ലേഓഫിൽ എലിമിനേറ്റർ റൌണ്ടിൽ കളിക്കാൻ കഴിയും. നിലവിൽ പോയിന്‍റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തുള്ള മുംബൈയ്ക്ക് ഈ മത്സരം നിർണായകമല്ല.

4. കൊൽക്കത്ത-ഡൽഹി (മെയ് 24)

രാജസ്ഥാൻ മുംബൈയോട് തോൽക്കുന്ന പക്ഷം, പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാൻ കൊൽക്കത്തയ്ക്ക് ജയം അത്യാവശ്യമാണ്. എന്നാൽ പഞ്ചാബ് എൽഎസ്.ജിയ്ക്കെതിരെ ജയിച്ചാൽ മികച്ച നെറ്റ് റൺറേറ്റ് നേടിയെങ്കിൽ മാത്രമായിരിക്കും കൊൽക്കത്തയുടെ സാധ്യതകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News