പഞ്ചാബിനെ ചുരുട്ടിക്കെട്ടിയതിലൂടെ ആർ സി ബി സ്വന്തമാക്കിയത് ഒരുപിടി റെക്കോർഡുകൾ; ഏതൊക്കെയെന്ന് അറിയാം

rcb-vs-pbks-ipl-qualifier-1

ഐ പി എല്‍ പ്ലേഓഫിൽ വമ്പൻ ജയമാണ് ഇന്നലെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍ സി ബി) നേടിയത്. 60 പന്തുകള്‍ ബാക്കിനിൽക്കെ പഞ്ചാബ് കിങ്സിനെതിരെ (പി ബി കെ എസ്) വിജയലക്ഷ്യം കണ്ടു. പ്ലേഓഫ് മത്സരത്തില്‍ ഒരു ടീമിന് ലഭിച്ച ഏറ്റവും വലിയ വിജയമാണിത്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ (എസ് ആര്‍ എച്ച്) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെ കെ ആര്‍) 57 പന്തുകള്‍ ശേഷിക്കെ ജയിച്ചതായിരുന്നു മുന്‍ റെക്കോര്‍ഡ്.

പത്തോ അതിലധികമോ ഓവറുകള്‍ ബാക്കി നില്‍ക്കെ നേരത്തേ ആര്‍ സി ബി രണ്ട് വിജയം നേടിയിട്ടുണ്ട്. 2018ല്‍ പഞ്ചാബ് തന്നെയായിരുന്നു ഇര. അന്ന് കിങ്സ് ഇലവന്‍ പഞ്ചാബിനെ 71 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് പരാജയപ്പെടുത്തിത്. ഐ പി എല്ലില്‍ പത്തോ അതിലധികമോ ഓവറുകള്‍ ബാക്കിനില്‍ക്കെ പഞ്ചാബ് തോറ്റതും ആര്‍ സി ബിയോട് മാത്രമാണ്.

Read Also: കെസിഎ -എൻഎസ്കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ കൊല്ലത്തെ തോൽപ്പിച്ച് വയനാട്

ഇന്നലെ ആര്‍ സി ബിക്കെതിരെ പഞ്ചാബിന്റെ 101 എന്ന സ്‌കോര്‍, ഐ പി എല്‍ പ്ലേ ഓഫുകളില്‍ ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ മൂന്നാമത്തെതാണ്. 2010-ല്‍ മൂന്നാം സ്ഥാനക്കാര്‍ക്കായി നടന്ന മത്സരത്തില്‍ ഡെക്കാന്‍ ചാര്‍ജേഴ്സ് ആര്‍ സി ബിക്കെതിരെ 82 റണ്‍സിന് ഓള്‍ഔട്ടായതും 2008-ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (ഇപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്) 87 റണ്‍സിന് ഓള്‍ഔട്ടായതുമാണ് ഏറ്റവും കുറഞ്ഞ സ്കോർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News