
ഐ പി എല്‍- 2025ലെ ഫൈനൽ ലൈനപ്പ് ഇന്ന് തെളിയും. നേരത്തേ ഫൈനലിൽ പ്രവേശിച്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ (ആർ സി ബി) എതിരാളിയെ നിർണയിക്കാനുള്ള രണ്ടാം ക്വാളിഫയർ ഇന്ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കും. മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിങ്‌സും തമ്മിലാണ് മത്സരം. രാത്രി 7.30ന് മാച്ച് ആരംഭിക്കും.
ഒന്നാം ക്വാളിഫയറില്‍ പഞ്ചാബിനെ തോൽപിച്ചാണ് ആർ സി ബി ഫൈനലിലേക്ക് കുതിച്ചത്. ചൊവ്വാഴ്ചയാണ് ഫൈനല്‍. ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പഞ്ചാബ് ഒന്നാമതായിരുന്നു. ബംഗളൂരു രണ്ടാമതും. ക്വാളിഫയറിൽ എട്ട് വിക്കറ്റ് തോല്‍വി ഏറ്റുവാങ്ങിയാണ് പഞ്ചാബ് ഇന്ന് രണ്ടാം ക്വാളിഫയറിൽ മത്സരിക്കുന്നത്. ബാറ്റര്‍മാരുടെ തകര്‍ച്ച തിരിച്ചടിയാകുകയും 14.1 ഓവറില്‍ 101 റണ്ണിന് തകർന്ന് തരിപ്പണമാകുകയുമായിരുന്നു. ശ്രേയസ് അയ്യരുടെ നായകമികവിലാണ് പ്രതീക്ഷ.
Read Also: ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റില്‍ കേരളത്തിന് ഹിമാചലിനോട് തോൽവി
മുംബൈ ഇന്ത്യന്‍സ് എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സിനെയാണ് പരാജയപ്പെടുത്തിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും മുംബൈ മികവ് തുടരുന്നു. സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ എന്നിവർ ബാറ്റിങ് പ്രതീക്ഷയും ട്രെന്റ്ബോള്‍ട്ട്, ജസ്പ്രീത് ബുമ്ര എന്നിവർ ബൗളിങ് പ്രതീക്ഷയുമാണ്. ആറാം കിരീടമാണ് മുംബൈ ലക്ഷ്യമിടുന്നത്. പഞ്ചാബിന് ഇതുവരെ കിരീടം ലഭിച്ചിട്ടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

