ഡല്‍ഹിയെ വീഴ്ത്തി രാജസ്ഥാന്‍, തുടര്‍ച്ചയായ രണ്ടാം ജയം

ഐപിഎല്ലില്‍ രാജസ്ഥാന്‍ ഡല്‍ഹി പോരാട്ടത്തില്‍ തുടര്‍ച്ചയായി രണ്ടാം മത്സരവും വിജയിച്ച് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. ഡല്‍ഹി ക്യാപിറ്റല്‍സിനെ 12 റണ്‍സിനു വീഴ്ത്തിയാണ് രാജസ്ഥാന്‍ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തപ്പോള്‍ ഡല്‍ഹിയുടെ പോരാട്ടം അഞ്ചിനു 173 റണ്‍സില്‍ അവസാനിച്ചു. ടോസ് നേടി ഡല്‍ഹി ആദ്യം ബൗള്‍ ചെയ്യുകയായിരുന്നു.

അവസാന ഓവറില്‍ ഡല്‍ഹിക്ക് ജയിക്കാന്‍ 17 റണ്‍സ് മതിയായിരുന്നു. എന്നാല്‍ ഈ ഓവറില്‍ നാല് റണ്‍സ് മാത്രം വഴങ്ങി ആവേശ് കരുത്തു കാട്ടിയപ്പോള്‍ ജയം രാജസ്ഥാനൊപ്പം നിന്നു. രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ യുസ്വേന്ദ്ര ചഹല്‍, നാന്ദ്രെ ബര്‍ഗര്‍ ഒരു വിക്കറ്റെടുത്ത ആവേശ് ഖാന്‍ എന്നിവരുടെ ബൗളിങാണ് ഡല്‍ഹിയെ പിടിച്ചു കെട്ടിയത്.

Also Read: മതത്തിന്റെയും വർഗത്തിന്റെയും പേരിൽ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണം: ഫാദർ തോമസ് തറയിൽ

ദില്ലിയുടെ ഓപ്പര്‍ ഡേവിഡ് വാര്‍ണര്‍ 34 പന്തില്‍ മൂന്ന് സിക്സും അഞ്ച് ഫോറും സഹിതം 49 റണ്‍സെടുത്തു. സഹ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് 12 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 23 റണ്‍സും കണ്ടെത്തി. ക്യാപ്റ്റന്‍ ഋഷഭ് പന്തും മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും അധികം മുന്നോട്ടു പോയില്ല. താരം 26 പന്തില്‍ ഒരു സിക്സും രണ്ട് ഫോറും സഹിതം 28 റണ്‍സെടുത്തു.

45 പന്തില്‍ ആറ് സിക്സും ഏഴ് ഫോറും സഹിതം റിയാന്‍ പരാഗ് 84 റണ്‍സെടുത്തു പുറത്താകാതെ നിന്നു. യശസ്വി ജയ്സ്വാള്‍ (5), ജോസ് ബട്ലര്‍ (11), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (15) എന്നിവര്‍ പെട്ടെന്നു പുറത്തായി. രാജസ്ഥാന്‍ 36 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ അവസ്ഥയിലായിരുന്നു. പിന്നീട് ക്രീസിലൊന്നിച്ച റിയാന്‍ പരാഗും ആര്‍ അശ്വിനും ചേര്‍ന്നു ഇന്നിങ്സ് നേരെയാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News