
ഐപിഎൽ 2026 സീസണിലെ ആവേശകരമായ മൽസരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ലക്‌നൗ ജയന്റസിനെതിരെ 157 റൺസിന്റെ വിജയലക്ഷ്യം. ഹൈദരാബാദിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ലക്‌നൗ ആതിഥേയരെ ബാറ്റ് ചെയ്യാൻ അയച്ചു.
വെറ്ററൻ ഇന്ത്യൻ പേസർ മുഹമ്മദ് ഷാമി മികച്ച താളം കണ്ടെത്തിയതോടെ ഹൈദരാബാദിന്റെ മുൻനിര തകർന്നു, സ്കോർ 11 റൺസ് ആയപ്പോൾ തന്നെ ട്രാവിസ് ഹെഡ് , അഭിഷേക് ശർമ്മ , നായകൻ ഇഷാൻ കിഷൻ എന്നിവർ കൂടാരം കയറി. എന്നാൽ പിന്നെ മുൻ ദക്ഷിണാഫ്രിക്കൻ താരം ക്ലാസ്സെനും ഇന്ത്യൻ ആൾറൗണ്ടർ നിതിൻ റെഡ്ഢിയും ടീമിനെ തകർച്ചയിൽ നിന്നും രക്ഷിച്ചു. ഇരുവരുടെയും അർദ്ധസെഞ്ചുറികളാണ് ടീമിനെ 150 കടത്തിയത്.
Also read: എന്ത് പറ്റി സഞ്ജുവിനും പിള്ളേർക്കും? ചെന്നൈ സൂപ്പർകിങ്സിന് പിഴച്ചതെവിടെ?
ലക്‌നൗ ടീമിനായി ഷമി നാലോവറിൽ വെറും ഒമ്പത് റൺസ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ സഹതാരങ്ങളായ പ്രിൻസ് യാദവും ആവേഷ് ഖാനും രണ്ടു വിക്കറ്റുകൾ സ്വന്തമാക്കി. ഒടുവിൽ വിവരം കിട്ടുമ്പോൾ ലക്‌നൗ അഞ്ചോവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസ് നേടിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




