വാങ്കഡെയിൽ ഹൈദരാബാ​ദിനെ തളച്ച് മുംബൈ: നാ‍ല‍്‍ വിക്കറ്റ് ജയം

SRH vs MI

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈക്ക് ജയം. 11 പന്ത് ബാക്കി നിൽക്കെ 4 വിക്കറ്റിനാണ് മുംബൈ വിജയിച്ചത്. ബാറ്റിങ് പ്രയാസകരമായ പിച്ചിൽ ഹൈദരാബാദ് ഉയർത്തിയ 163 എന്ന ലക്ഷ്യം 18.1 ഓവറിലാണ് മുംബൈ മറികടന്നത്. വിൽ ജാക്സിന്റെ ഓൾ റൗണ്ട് പ്രകടനം മുംബൈയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. 26 പന്തിൽ 36 റൺസ് നേടിയ താരം ഹൈദരാബാദിന്റെ വിലപ്പെട്ട രണ്ടു വിക്കറ്റുകളും പിഴുതു.

രോഹിത് ശര്‍മ്മ പവർപ്ലേയിൽ ബി​ഗ് ഹിറ്റിലൂടെ മികച്ച തുടക്കമാണ് മുംബൈക്ക് നൽകിയത്. റയാന്‍ റിക്കൽട്ടൺ (31) മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോൾ മുംബൈക്ക് മികച്ച തുടക്കം ലഭ്യമായി. പിന്നീട് 28/4 എന്ന നിലയിലേക്ക് വീണ മുംബൈയെ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ 9 പന്തിൽ 21 റൺസ് വിജയത്തിന്റെ അടുക്കൽ എത്തിച്ചു. എന്നാൽ വിജയത്തിനും ഒരു റൺ അകലം ഹർദിക്കിനെ മുംബൈയ്ക്ക് നഷ്ടമായി.

Also Read: അഴിച്ചുപണി: ബാറ്റിങ്, ഫീൽഡിങ് കോച്ചുമാരെ പുറത്താക്കി ബിസിസിഐ; ഗംഭീറിന്റെ വലംകയ്യനും പുറത്ത്

19-ാം ഓവറിന്റെ ആദ്യ പന്തിൽ ബൗണ്ടറി നേടി മുംബൈയുടെ വിജയ റൺസ് തിലക് വർമ കുറിച്ചു.ഹൈദരാബാദിനായി പാറ്റ് കമ്മിന്‍സും മൂന്ന് വിക്കറ്റ് നേടി ഇഷാന്‍ മലിംഗ രണ്ടും ഹർഷൽ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി. 40 റൺസെടുത്ത അഭിഷേക് ശർമയാണ് ഹൈദരാബാദ് നിരയിലെ ടോപ് സ്കോറർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News