ഐപിഎൽ ഫൈനലിലെ രണ്ടാമത്തെ തീപ്പൊരിയെ ഇന്നറിയാം; ​ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസും തമ്മിൽ പോരാട്ടം

rajasthan vs gujarath

ഐപിഎൽ ആവേശത്തിലാണ് കായിക ലോകം. എന്നാൽ ഇത്തവണത്തെ കിരീടം ആര് ചൂടുമെന്നറിയാൻ ഇനി അതിക നാളുകളില്ല. ഫൈനലിൽ ബെം​ഗളൂരു റോയൽ ചലഞ്ചേഴ്സുമായി കൊമ്പ് കോർക്കുന്നത് ആരെന്നു ഇന്നറിയാം. ഇന്ന് ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസും തമ്മിൽ തീ പാറുന്ന പോരാട്ടം നടക്കും. രാത്രി 7.30 മുതൽ ന്യൂ ചണ്ഡീ​ഗഢിലാണ് മത്സരം.

ആർ സി ബി യുമായുള്ള തോൽവി ഏൽപ്പിച്ച മങ്ങൽ മാറ്റാനും ശോഭ തിരിച്ച് പിടിക്കാനുമാണ് ​ഗുജറാത്ത് പിച്ചിലിറങ്ങുന്നത്. എന്നാൽ എലിമനേറ്റർ മത്സരത്തിൽ ഹൈദരാബാദിനെ നിലം പരിശാക്കയിതിൻ്റെ ആത്മവിശ്വാസമാണ് രാജസ്ഥാന് ​ഗ്രൗണ്ടിൽ ഊർജം പകരുക. രാജസ്ഥാൻ്റെ തുറുപ്പ് ചീട്ട് വൈഭവ് സൂര്യവംശിയുടെ മിന്നും ഫോം ​ഗ്രൗണ്ടിൽ തീ പാറിക്കുമോ എന്നാണ് ആരാധക ലോകം കാത്തിരിക്കുന്നത്. രാജസ്ഥാന് കൂടുതൽ കരുത്താകുന്നത്. എന്നാൽ ​ഗുജറാത്തിന് ഇതിനെ പേടിക്കേണ്ടതില്ലെന്നാണ് മറ്റൊരി കാര്യം.

Also read: മെസ്സി ആറാം ലോകകപ്പിന്; അര്‍ജന്റീന ടീം പ്രഖ്യാപിച്ചു

സായ് സു​ദർശൻ, ക്യാപ്റ്റൻ ശുഭ്മാൻ ​ഗിൽ എന്നിവരുടെ കരുത്ത് ​ഗുജറാത്തിനെ മുന്നോട്ട് നയിക്കും. വൈഭവ് സൂര്യവംശിയെ പുറത്താക്കാനാകും ആദ്യം തന്നെ എതിർ ടീം ശ്രമിക്കുക. അതിനായി ബൗളിങിൻ്റെ വൈവിധ്യം ഉപയോ​ഗിക്കാനാണ് ​ഗുജറാത്ത് ലക്ഷ്യമിടുന്നത്. വൈഭവിനൊപ്പം യശ്വസി ജയ്‌സ്വാൾ, ധ്രുവ് ജുറൽ എന്നിവരിലും രാജസ്ഥാൻ പ്രതീക്ഷ വയ്ക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News