
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏപ്രിൽ 6ന് നടക്കാനിരിക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്- ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് മത്സരത്തിൻ്റെ വേദി മാറ്റി. കൊൽക്കത്തയിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരം ഗുവാഹത്തിയിൽ വെച്ചായിരിക്കും നടക്കുക. രാമനവമി ആഘോഷങ്ങൾ നടക്കുന്നതിനാൽ ഐപിഎൽ മത്സരത്തിന് സുരക്ഷ ഒരുക്കാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചതിനാലാണ് വേദി മാറ്റുന്നതെന്ന് സിഎബി പ്രസിഡന്റ് സ്നേഹാശിഷ് ഗാംഗുലി പിടിഐയോട് പറഞ്ഞു.
ബംഗാൾ ക്രിക്കറ്റ് ബോർഡുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ) വേദി മാറ്റത്തിന് അനുമതി നൽകിയത്. ആർപിഎസ്‌ജി ഗ്രൂപ്പ് ചെയർമാൻ സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള കെകെആറും എൽഎസ്‌ജിയും തമ്മിലുള്ള പോരാട്ടം നടക്കുക നിറഞ്ഞ സദസ്സിലായിരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇരു ടീമുകൾക്കും ശക്തമായ പ്രാദേശിക പിന്തുണയുണ്ട് എന്നതാണ് ഇതിന് കാരണം. അതേസമയം വേദി മാറ്റം കാണികളുടെ എണ്ണത്തെ ബാധിക്കുമോ എന്നത് കാത്തിരുന്ന് തന്നെ കാണണം.
ALSO READ: ഗില്ലും ബട്ട്ലറും, അമ്പോ അതൊരു ഒന്നൊന്നര കോംബോയാണേ!
അതേസമയം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്- ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് മത്സരം ഗുവാഹത്തിയിലേക്ക് മാറ്റിയതോടെ മാർച്ച് 26, 30 തീയതികളിൽ ഷെഡ്യൂൾ ചെയ്ത രാജസ്ഥാൻ റോയൽസ് ഹോം മത്സരങ്ങൾ കൂടാതെ ഗുവാഹത്തി ഇപ്പോൾ ഒരു അധിക ഗെയിമിന് കൂടെ ആതിഥേയത്വം വഹിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here