ബാറ്റിംഗിലും ബോളിംഗിലും തിളങ്ങി മാർഷ്; ഹൈദരാബാദിന് വിജയം

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വിജയം. 9 വിക്കറ്റിനാണ് ഹൈദരാബാദ് ഡൽഹിയെ തകർത്തത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 197 റൺസെടുത്തു.മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു.

ഓപ്പണർ അഭിഷേക് ശർമയുടെയും ഹെൻറിച് ക്ലാസന്‍റെയും അർധ സെഞ്ച്വറിയാണ് ടീമിന് മികച്ച സ്കോർ സമ്മാനിച്ചത്. അഭിഷേഖ് ശർമ 36 പന്തിൽ 67 റൺസെടുത്തു. ക്ലാസെൻ 27 പന്തിൽ 53 റൺസെടുത്ത് പുറത്താകാതെ നിന്നു. ഡൽഹിക്കായി മിച്ചൽ മാർഷ് നാലു വിക്കറ്റ് നേടി. ഇഷാന്ത് ശർമ, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് വേണ്ടി മിച്ചൽ മാർഷ് (63) ഫിൽ സാൾട്ട് (59) എന്നിവർ അദ്ധ സെഞ്ച്വറി നേടിയെങ്കിലും ഹൈദരാബാദ് ഉയർത്തിയ ലക്ഷ്യം മറികടക്കാനായില്ല

ശനിയാഴ്ച നടന്ന ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസ് മികച്ച വിജയം നേടി. 7 വിക്കറ്റിനാണ് ഗുജറാത്ത് കൊൽക്കത്തയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടി. മറുപടി ബാറ്റിംഗിൽ ഗുജറാത്ത് 17.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News