ആമസോൺ സ്പെഷ്യൽ എഡിഷനുമായി ഐക്യൂ നിയോ 10; ഞെട്ടിക്കാനെത്തുന്ന പുതിയ നിറങ്ങളും പ്രത്യേകതകളും നോക്കാം

ഐക്യൂ ഇന്ത്യ തങ്ങളുടെ നിയോ 10 സ്മാർട്ട്‌ഫോണിന്റെ പുതിയ കളർ വകഭേദങ്ങൾ ഉടൻ പുറത്തിറക്കാനൊരുങ്ങുന്നു. ആമസോൺ സ്പെഷ്യൽ എഡിഷനായി കറുപ്പ്, വെള്ള നിറങ്ങളിലുള്ള മോഡലുകളാണ് എത്തുന്നത്. ഐക്യൂ ഇന്ത്യ സിഇഒ നിപുൺ മര്യയാണ് ഈ പുതിയ പതിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്.

6.78 ഇഞ്ച് അമലോഡ് ഡിസ്‌പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 4,400 നിറ്റ്സ് ബ്രൈറ്റ്‌നസ് എന്നിവ ഇതിന്റെ പ്രത്യേകതയാണ്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8s Gen 4 ചിപ്‌സെറ്റ് ആണ് പ്രോസസ്സർ. 7,000mAh വലിയ ബാറ്ററി, 120W ഫാസ്റ്റ് ചാർജിംഗ് ആണ് മറ്റൊരു പ്രത്യേകത. 50 മെഗാപിക്സൽ പ്രധാന ക്യാമറയും 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസും. മുൻഭാഗത്ത് 32 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്. 16GB വരെ റാം, ആൻഡ്രോയിഡ് 15 അധിഷ്ഠിത ഫൺടച്ച് ഒഎസ് 15, IP65 റേറ്റിംഗ്.

2025 ഒക്ടോബറിൽ iQOO Neo 11 ചൈനയിൽ അവതരിപ്പിച്ചെങ്കിലും, 2026-ൽ ഈ സീരീസ് ഇന്ത്യയിൽ എത്തിയേക്കില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഗോളതലത്തിലുള്ള മെമ്മറി ചിപ്പ് ക്ഷാമം മൂലമുള്ള ഉയർന്ന നിർമ്മാണ ചിലവും, ഉൽപ്പന്നങ്ങൾ കൂടുതൽ വ്യക്തമായി വിപണിയിൽ എത്തിക്കാനുള്ള കമ്പനിയുടെ പുതിയ തന്ത്രവുമാണ് ഇതിന് പിന്നിലെ പ്രധാന കാരണങ്ങൾ.

ALSO READ: ആൻഡ്രോയിഡിൽ ഇനി ആപ്പ് ലോ​ഗിന് ഒടിപി വേണ്ട; വെരിഫൈഡ് ഇമെയിൽ സംവിധാനവുമായി ​ഗൂ​ഗിൾ

ചൈനയിൽ പുറത്തിറങ്ങിയ നിയോ 11-ൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ്, 7,500mAh ബാറ്ററി തുടങ്ങിയ കരുത്തുറ്റ സവിശേഷതകളാണുള്ളത്. എന്നാൽ ഇന്ത്യൻ വിപണിയിൽ തൽക്കാലം നിയോ 10-ന്റെ പുതിയ പതിപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News