ഐക്യു നിയോ 10 മെയ് 26 ന് ഇന്ത്യയിൽ എത്തും; ഫീച്ചറുകളെന്തോക്കെയെന്ന് അറിയാം

iqoo neo 10

ഇന്ത്യയിൽ വളരെ ജനപ്രീതിയിള്ള ബ്രാൻ‍ഡുകളിലൊന്നാണ് ഐക്യൂ. ഐക്യൂവിന്റെ പുതിയ മോഡലായ നിയോ 10 മെയ് 26 ന് ഇന്ത്യയിൽ എത്തുമെന്ന് ഔ​ദ്യോ​ഗികമായി അറിയിച്ചിരിക്കുകയാണ് കമ്പനി.

ഐക്യൂ Z10 ടർബോ പ്രോ എന്ന കഴിഞ്ഞമാസം ചൈനയിൽ പുറത്തിറക്കിയ മോഡലിന് സമാനമാണ് ഇന്ത്യയിൽ പുറത്തിറക്കാൻ പോകുന്ന നിയോ 10. സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ്പും ക്യു 1 സൂപ്പർ കമ്പ്യൂട്ടിംഗ് ചിപ്പായിരിക്കും ഉണ്ടായിരിക്കുക എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

Also Read: ഒരു കിടിലൻ സ്ലിം ഫോണിനായി കാത്തിരിക്കുകയാണോ? ​ഗാലക്സി S25 എഡ്ജ് എത്തുന്ന തീയതി പ്രഖ്യാപിച്ചു

ക്യുവിന്റെ ഔദ്യോഗിക വെബ്​സൈറ്റിലും ആമസോണിലുമായിരിക്കും ഫോൺ ലഭ്യമാകുക. ഫ്രണ്ട് കാമറ ഒഴിച്ച് ബാക്കി ഉള്ള എല്ലാ ഫീച്ചറുകളും ഏകദേശം ഐക്യൂ Z10 ടർബോ പ്രോയിക്ക് സമാനമായിരിക്കും ഉണ്ടായിരിക്കുക.

ടൈറ്റാനിയം ക്രോം, ഇൻഫെർണോ റെഡ് എന്നീ നിറങ്ങളിലായിരിക്കും ഫോൺ എത്തുക. ലീക്കഡ് റിപ്പോർട്ടുകൾ പ്രകാരമുള്ള ഫോണിന്റെ ഫിച്ചറുകൾ ഇപ്രകരമാണ്. 144Hz റിഫ്രഷ് റേറ്റ് ഉള്ള 6.78 ഇഞ്ച് (2800×1260 പിക്സലുകൾ) 1.5K AMOLED ഡിസ്പ്ലേ. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് 15 ആയിരിക്കും ഫോണിൽ ഉണ്ടായിരിക്കുക.

Also Read: ശ്വാസകോശ രോ​ഗങ്ങളെ പ്രതിരോധിക്കാനുള്ള വഴി പറഞ്ഞു തന്ന് പക്ഷികൾ: ന്യുമോണിയയേയും കോവിഡിനെയും പ്രതിരോധിക്കാം

ഫ്രണ്ട് കാമറ 32MP ആയിരിക്കും. ഡ്യുവൽ റിയർ കാമറയായിരിക്കും ഫോണിൽ ഉണ്ടായിരിക്കുക. 50MP മെയിൻ കാമറയും ഒപ്പം 8MP അൾട്രാ- വൈഡ് ആംഗിളുമായിരിക്കും ഉണ്ടായിരിക്കുക.

7000mAh ബാറ്ററിയാകും ഫോണിൽ സജ്ജീകരിച്ചിരിക്കുക. 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News