
ബജറ്റ് – മിഡ് റേഞ്ച് ഫോണുകളിൽ ഐക്യൂവിന്‍റെ പെർഫോമൻസിനെയും ഫീച്ചറുകളെയും വെല്ലാൻ നിലവിൽ മറ്റൊരു ഫോണില്ല എന്നാണ് സംസാരം. അതിനെ ശരി വച്ചു കൊണ്ടായിരുന്നു അവരുടെ ഏറ്റവും പുതിയ ഗെയിമിങ് മെഷീനായ ഐക്യൂ നിയോ 10 ആറിന്റെ ഇന്ത്യയിലേക്കുള്ള എൻട്രി. സെഗ്മന്റിലെ ഏറ്റവും കരുത്തുറ്റ പ്രൊസസർ ആയ സ്നാപ്ഡ്രാഗൺ 8 എസ് ജെൻ 3 ന് ഒപ്പം 6400 എംഎഎച്ച് എന്ന ഭീമൻ ബാറ്ററിയും മികച്ച ഡിസ്പ്ലേയുമായിട്ടാണ് നിയോ 10 ആർ എത്തിയിരിക്കുന്നത്. ആമസോണാണ് ഒഫീഷ്യൽ സെല്ലർ. 999 രൂപ കൊടുത്തു പ്രീ ബുക്ക് ചെയ്യാം. 24999 മുതലാണ് വില ആരംഭിക്കുന്നത്.
മിഡ് റേഞ്ചിൽ 10 ആറിന്റെ പെർഫോമൻസിനെ വെല്ലാൻ മറ്റൊരു ഫോണില്ല. ഗെയിമിങ് ഫോൺ ആയിട്ട് ഇറക്കിയിട്ടും ഫീച്ചറുകൾ കണ്ട ഞെട്ടിയിരിക്കുകയാണ് ആരാധകർ. 6.78-ഇഞ്ച് 1.5K (2800×1260 പിക്സലുകൾ) 144Hz റീഫ്രഷ് റേറ്റുള്ള അമോലെഡ് ഡിസ്പ്ലേയാണ് 10 ആറിനുള്ളത്. അഡ്രിനോ 735 ജിപിയു ഉള്ള സ്നാപ്ഡ്രാഗൺ 8s ജെൻ 3 പ്രൊസസറിനൊപ്പം, ഹെവി ഗെയിമിങ് നടക്കുമ്പോൾ ഫോൺ തണുപ്പിക്കാൻ 6043mm² കനോപ്പി വിസി ലിക്വിഡ് കൂളിംഗ് സിസ്റ്റവും ഫോണിലുണ്ട്.
ALSO READ; ഇനിയെന്തൊക്കെ കാണണം! ആൻഡ്രോയിഡ് 16ൻ്റെ പുതിയ പതിപ്പിലെത്തുക വമ്പൻ ഫീച്ചറുകൾ
സാധാരണ ഗെയിമിങ് ഫോണുകൾ പ്രോസസറിലും ഡിസ്പ്ലേയിലും മാത്രം ഫോക്കസ് ചെയ്യുമ്പോൾ കാമറ ഏതെങ്കിലും ശരാശരി സെൻസറിൽ ഒതുങ്ങാറാണ് പതിവ്. എന്നാൽ ഇവിടെയും ഐക്യൂ ഞെട്ടിച്ചു. OIS സഹിതം 50MP സോണി IMX882 പ്രധാന സെൻസറും 8MP അൾട്രാ-വൈഡ് ലെൻസും ഉൾപ്പെടുന്ന പിന് കാമറയും 32MP മുൻ ക്യാമറയും ഉൾപ്പടെ ഫോട്ടോഗ്രാഫിയിൽ താൽപര്യമുള്ളവരെ നിരാശപ്പെടുത്ത കാമറയും ഫോണിനുണ്ട്.
പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും ഐപി 65 സംരക്ഷണവും കമ്പനി ഒരുക്കിയിട്ടുണ്ട്. മറ്റൊരു വലിയ പ്രത്യേകത 6400 എംഎഎച്ചിന്‍റെ വമ്പൻ ബാറ്ററിയാണ്. 80 വാട്ട് ഫാസ്റ്റ് ചാര്ജും സപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഇത്രയും വലിയ ബാറ്ററി അടങ്ങിയ ഫോണിന്റെ ഭാരം വെറും 196 ഗ്രാം മാത്രമാണ്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15 ലാണ് ഫോൺ പ്രവർത്തിക്കുന്നത്. കൂടാതെ 3 ഒഎസ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ പാച്ചുകളും ലഭിക്കും.
ഐക്യൂ നിയോ 10 ആറിന്‍റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 26,999 രൂപയും, 8 ജിബി റാം + 256 ജിബി മോഡലിന് 28,999 രൂപയും, 12 ജിബി റാം + 256 ജിബിക്ക് 30,999 രൂപയുമാണ് വില.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here