പതിനായിരം രൂപക്ക് താഴെ 6000 എംഎഎച്ച് ബാറ്ററിയും 50 എംപി കാമറയുമായി ഐക്യൂ; Z10 ലൈറ്റ് 5G ഈ മാസമെത്തും, വിവരങ്ങളറിയാം

iqoo z10 lite

മിഡ്‌റേഞ്ചുകളും ഫ്ലാഗ്ഷിപ് കില്ലറുകളും ഇറക്കി വിപണി പിടിക്കുമ്പോൾ തന്നെ, ബഡ്ജറ്റ് വിഭാഗക്കാരെയും ചേർത്തു നിർത്തി ഐക്യൂ. വില കുറഞ്ഞതും എന്നാൽ മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നതുമായ Z10 ഫോൺ സീരീസിലെ പുതിയ താരമാണ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഐക്യൂ തയാറെടുക്കുന്നത്. ജൂൺ 18 നാണ് ഐക്യൂ Z10 ലൈറ്റ് 5G വിപണിയിലെത്തുക എന്ന് കമ്പനി എക്സ് പോസ്റ്റിലൂടെ അറിയിച്ചു.

6000 എംഎഎച്ച് എന്ന വമ്പൻ ബാറ്ററിയുമായാണ് Z10 ലൈറ്റ് 5G എത്തുന്നത്. 120 hz റീഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് ഐപിഎസ് എൽസിഡി എച്ച് ഡി പ്ലസ് ഡിസ്പ്ളേയാവും ഫോണിന് ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ. ചിപ്പ് സെറ്റ് സ്നാപ്പ് ഡ്രാഗൺ ആണോ മീഡിയ ടെക് ആണോ എന്നത് എന്നുള്ള സ്ഥിരീകരണം വന്നിട്ടില്ല.

ALSO READ: ഓവർ ഇയർ കാറ്റഗറിയിൽ ആദ്യ ഡിവൈസുമായി നത്തിങ്: ഹെഡ്ഫോൺ1 ഫോൺ 3നൊപ്പം പുറത്തിറക്കും

സ്നാപ്പ് ഡ്രാഗൺ ആണെങ്കിൽ 4 gen 2 ആയിരിക്കും എന്നും സൂചനകളുണ്ട്. 50 മെഗാപിക്സലിന്റെ ഡ്യുവൽ കാമറയായിരിക്കും ഫോണിന് നൽകുക. 8 എം പി സെൽഫി ഷൂട്ടറുമുണ്ടാകും. 9,999 രൂപയിലാവും വില ആരംഭിക്കുന്നതെന്നാണ് പ്രതീക്ഷ. മുൻഗാമിയെപ്പോലെ 4GB, 6GB റാം ഓപ്ഷനുകളും കുറഞ്ഞത് 128GB അടിസ്ഥാന സ്റ്റോറേജും ഈ ഫോണിൽ ഉണ്ടായിരിക്കും. സൈബർ ഗ്രീൻ, ടൈറ്റാനിയം ബ്ലൂ എന്നീ നിറങ്ങളിൽ ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News