ഫോൺ വാങ്ങാനുള്ള പ്ലാനിലോണോ? വരുന്നു ‘ഐക്യുഒ Z10 ടർബോ പ്ലസ്’, വിലയും കുറവ്! അറിയാം മറ്റ് ഫീച്ചറുകൾ

iQOO Z10 Turbo+ specs,

ഐക്യുഒയുടെ (iQOO) വരാനിരിക്കുന്ന പുത്തൻ മൊബൈൽ ആണ് ‘ഐക്യുഒ Z10 ടർബോ പ്ലസ്’ (iQOO Z10 Turbo+). 144 Hz റിഫ്രഷ് റേറ്റിൽ, 6.78 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയുമായാണ് ഈ ഫോൺ വരുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചൈനയിൽ 2025 ഓ​ഗസ്റ്റിൽ ലോഞ്ച് ചെയ്ത ഈ ഫോൺ ഇന്ത്യയിൽ എന്ന് മുതൽ ലഭ്യമായി തുടങ്ങുമെന്നതിൽ കമ്പനി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ഉടൻ തന്നെ ലോഞ്ച് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 9400+ പ്രോസസറും 16GB റാമും ‘ഐക്യുഒ Z10 ടർബോ പ്ലസി’ൽ നൽകുമെന്നാണ് വിലയിരുത്തൽ. കൂടാതെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയിഡ് 15 ആയിരിക്കുമെന്നും അഭ്യൂഹമുണ്ട്. 8,000mAh നോൺ-റിമൂവബിൾ ബാറ്ററിയും നൽകുമെന്ന് പ്രതീക്ഷിക്കുന്നു. 28,000 മുതൽ 35,000 രൂപയ്ക്ക് ഇടയിലാകും ഈ ഫോണിന്റെ വിലയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ALSO READ: ‘ആ ബ്രേക്കപ്പിന് ശേഷം ഉറങ്ങാൻ കഴിഞ്ഞില്ല, ആരോ​ഗ്യത്തെയും അത് ബാധിച്ചു’: തുറന്നുപറഞ്ഞ് കൽക്കി കൊച്ച്ലിൻ

ക്യാമറകളുടെ കാര്യത്തിൽ, 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ ക്യാമറയും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഉണ്ടാകുമെന്നാണ് വിവരം. സെൽഫികൾക്കായി സിംഗിൾ ഫ്രണ്ട് ക്യാമറ സജ്ജീകരണവും 16 മെഗാപിക്സൽ പ്രൈമറി ക്യാമറയും ഉണ്ടായിരിക്കുമെന്നും അഭ്യൂഹമുണ്ട്. പോളാർ ഗ്രേ, ക്ലൗഡ് വൈറ്റ്, ഡെസേർട്ട് നിറങ്ങളിലാകും ഈ ഫോൺ പുറത്തിറങ്ങു​ക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News