അഭിമാനം വിട്ട് ഒരു പരിപാടിയുമില്ല; ട്രംപിൻ്റെ ഭീഷണികൾക്ക് മറുപടിയുമായി ഇറാൻ

Iran US talks rejection

വെടിനിർത്തൽ കരാർ അവസാവനിക്കാനിരിക്കെ ഭീഷണികൾക്ക് മുന്നിൽ മുട്ട് മടക്കില്ലെന്ന് വീണ്ടും ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് ഇറാൻ. സമാധാന ചർച്ചകൾ നിർണായക ഘട്ടത്തിലാണ് എന്നാൽ രാജ്യത്തിൻ്റെ പരാമാധികാരത്തെ വെല്ലു വിളിക്കുന്നവരുടെ മുന്നിൽ മുട്ട് മടക്കാൻ തങ്ങൾ തയ്യാറല്ലെന്നാണ് ഇറാൻ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

മുന്നേയും ഇറാൻ ഇത് പറഞ്ഞിരുന്നെങ്കിലും ചർച്ചകൾക്ക് വഴങ്ങിയില്ലെങ്കിൽ ആക്രമിക്കുമെന്ന് അമേരിക്ക ഭീഷണി മുഴക്കിയിരുന്നു. എന്നാൽ ഈ ഭീഷണിക്ക് മുന്നിൽ മുട്ട് മടക്കാൻ തയ്യാറല്ലെന്നാണ് ഇറാൻ പരോക്ഷമായി പറഞ്ഞിരിക്കുന്നത്. തങ്ങളുടെ അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ടുള്ള സമാധാനത്തിനേ തയ്യാറാകു എന്നാണ് ഇറാൻ പറയുന്നത്.

Also read: പറന്നുയരാനിരിക്കെ യാത്രക്കാരെ ഇറക്കി വിട്ട് പൈലറ്റ്; കാരണം കേട്ടവർ ഞെട്ടി

സമാധാന ചർച്ചകളിൽ അമേരിക്ക മുന്നോട്ട് വെക്കുന്ന സമ്മർദ്ദ തന്ത്രങ്ങളെ മറികടക്കാനുള്ള നീക്കത്തിലാണ് ഇറാൻ. ഇതിനായി ഇറാനും നീക്കങ്ങൾ നടത്തുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾക്ക് ഇപ്പോഴും അറുതി വന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ ലോകത്ത് പലയിടങ്ങളിലും അലയടിക്കുകയാണ്. ഇതിനിടെയാണ് ഇറാൻ വീണ്ടും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News