
അമേരിക്കയും ഇറാനും വെടിനിർത്തൽ കരാർ നിലനിൽക്കുന്ന സാഹചര്യത്തിലും, ഇറാനെതിരെ വ്യോമാക്രമണത്തിന് അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. സൈനിക നീക്കങ്ങൾക്ക് തൽക്കാലം വിരാമമിട്ട സാഹചര്യത്തിലാണ് “ഇത് കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയാണ്” എന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞത്. ആക്രമണത്തെ സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ട്രംപ് ചർച്ച നടത്തിയിരുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഇറാനെതിരെ അമേരിക്ക വ്യോമാക്രമണം പുനരാരംഭിക്കുമെന്ന സൂചന ലഭിച്ചതിന് പിന്നാലെയാണ്, കൊടുങ്കാറ്റുള്ള കടലിൽ യുഎസ് നാവികസേനയുടെ കപ്പലിൽ അഡ്മിറലിനൊപ്പം ട്രംപ് നിൽക്കുന്ന എഐ ചിത്രം ട്രൂത്ത് സോഷ്യലിലൂടെ ട്രംമ്പ് പങ്കുവെച്ചത്. വൈറലായ ചിത്രത്തിൽ പശ്ചാത്തലത്തിൽ ഇറാന്റെ യുദ്ധക്കപ്പലുകളും മിന്നലും കാണാം.
New media post from Donald J. Trump
( TruthSocial: May 16 2026, 4:03 PM ET ) pic.twitter.com/dgXKB5ZeTJ
— Donald J Trump Truth Social Posts On X (@TrumpTruthOnX) May 16, 2026
Also Read: അമേരിക്ക തകരുകയാണോ? ഷി ജിൻപിംഗിന്റെ വാദം ശരിവെച്ച് ട്രംപ്!
ഹോർമുസ് കടലിടുക്കിനെ സംബന്ധിച്ച തർക്കങ്ങൾ ഇരു രാജ്യങ്ങൾക്കുമിടയിൽ ഇപ്പോഴും നിലനിൽക്കുകയാണ്. പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ മധ്യസ്ഥത വഹിച്ചിട്ടും, ഇറാൻ മുന്നോട്ടുവെച്ച 14 സമാധാന നിർദേശങ്ങൾ അമേരിക്ക അംഗീകരിച്ചിട്ടില്ല. അതേസമയം, വാഷിംഗ്ടണിൽ നിന്ന് സമാധാന ചർച്ചയ്ക്കുള്ള ക്ഷണം ലഭിച്ചതായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. അമേരിക്കയുടെ നീക്കങ്ങളിൽ വിശ്വാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

