അമേരിക്കയെ ശക്തമായ പ്രതികരണം കാത്തിരിക്കുന്നുവെന്ന് ഇറാന്‍; ആഗോളക്രമത്തിന് ഭീഷണിയെന്നും പ്രസ്താവന

iran-military-against-usa

അമേരിക്ക ആഗോളക്രമത്തിന് ഭീഷണിയാണെന്നും അവരെ ശക്തമായ പ്രതികരണം കാത്തിരിക്കുന്നുവെന്നും ഇറാന്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്. കടുത്ത പ്രത്യാഘാതങ്ങളുള്ള ശക്തമായ പ്രതികരണം ആയിരിക്കുമതെന്നും ഇറാനിയന്‍ സൈന്യത്തിന്റെ ഖതം അല്‍-അന്‍ബിയ യൂണിറ്റിന്റെ വക്താവ് മുന്നറിയിപ്പ് നല്‍കി. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സില്‍ നിന്ന് വേറിട്ട് പ്രവര്‍ത്തിക്കുന്ന, ജനറല്‍ സ്റ്റാഫിന്റെ നേരിട്ടുള്ള കമാന്‍ഡിന് കീഴിലുള്ള പ്രത്യേക യൂണിറ്റാണ് ഖതം അല്‍- അന്‍ബിയ.

ഇസ്രയേലിന് വേണ്ടി ക്രിമിനല്‍ പ്രവൃത്തിയാണ് യു എസ് നടത്തുന്നത്. ഇത് ഇറാന്റെ പരമാധികാരത്തെ നഗ്‌നമായി ലംഘിക്കുന്നു. നശിച്ചുകൊണ്ടിരുന്ന സയണിസ്റ്റ് ഭരണകൂടത്തെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ശത്രുതാപരമായ പ്രവൃത്തി നടത്തിയതെന്നും പ്രസ്താവനയില്‍ പറയുന്നു

Read Also: ഇറാനില്‍ കൂടുതല്‍ ആക്രമണവുമായി ഇസ്രയേല്‍; വിമാനത്താവളങ്ങള്‍ ലക്ഷ്യമിട്ടു, സൈനികര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായീല്‍ ബഗായിയും പ്രതികരിച്ചു. അനന്തരഫലങ്ങളുടെ ഉത്തരവാദിത്തം വാഷിംഗ്ടണ്‍ ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും അറിയില്ല, പക്ഷേ ഈ യുദ്ധത്തിന്റെ അനന്തരഫലങ്ങളുടെ ഉത്തരവാദിത്തം അമേരിക്കയ്ക്കും സയണിസ്റ്റ് ഭരണകൂടത്തിനും ആയിരിക്കണമെന്ന് ഉറപ്പാണെന്നും ടെഹ്റാന്‍ സ്വയംപ്രതിരോധത്തിനുള്ള അവകാശം വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News