
ഇറാനിലെ വിമാനത്താവളങ്ങളില്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിലേക്ക് മിസൈല്‍ വര്‍ഷം. നാല് തവണകളിലായി എട്ട് മിസൈലുകളാണ് ഇറാന്‍ വിക്ഷേപിച്ചത്. മിക്ക മിസൈലുകളും തടഞ്ഞതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. എന്നാല്‍, ഒരു മിസൈല്‍ തെക്കന്‍ ഭാഗത്തുള്ള ഇസ്രയേല്‍ ഇലക്ട്രിക് കമ്പനിയുടെ (ഐ ഇ സി) സമീപം പതിച്ചു.
തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതി തടസ്സമുണ്ടായി. ഇസ്രയേലിനെതിരായ ആക്രമണത്തെ കുറിച്ച് ഐ ആര്‍ ജി സി പ്രസ്താവന പുറത്തിറക്കി. ഖര, ദ്രവ ഇന്ധന മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇസ്രയേലി വ്യോമ പ്രതിരോധ കവചത്തിന്റെ പാളികള്‍ തുളച്ചുകയറാന്‍ പ്രത്യേക മാര്‍ഗം ഉപയോഗിച്ചുവെന്നും പ്രസ്താവനയിലുണ്ട്.
Read Also: അമേരിക്കയെ ശക്തമായ പ്രതികരണം കാത്തിരിക്കുന്നുവെന്ന് ഇറാന്‍; ആഗോളക്രമത്തിന് ഭീഷണിയെന്നും പ്രസ്താവന
മിസൈലിനൊപ്പം ഡ്രോണുകളും ആക്രമണത്തിന് ഉപയോഗിച്ചു. സഫാദ്, ടെല്‍ അവീവ്, അഷ്‌കെലോണ്‍, അഷ്‌ദോദ്, ബെയ്‌സാന്‍ എന്നീ നഗരങ്ങളിലെ അഞ്ച് സ്ഥലങ്ങളില്‍ റോക്കറ്റ് ആക്രമണങ്ങള്‍ നടത്തിയെന്നും ഐ ആര്‍ ജി സി പ്രസ്താവനയില്‍ പറയുന്നു. തെക്കന്‍ ഇസ്രയേലിലെ അഷ്‌ദോദ് പ്രദേശത്ത് ബാലിസ്റ്റിക് മിസൈല്‍ ആഘാതം ഉണ്ടായതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here