ഒരു എഫ്-35 കൂടി വീണോ? അത്യാധുനിക അമേരിക്കൻ യുദ്ധവിമാനം തകർത്തെന്ന് ഇറാൻ

fighter jet f 35b

പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ വഷളാകുന്നതിനിടയിൽ അമേരിക്കൻ വ്യോമസേനയെ ഞെട്ടിച്ച് ഇറാൻ. അമേരിക്കൻ വ്യോമസേനയുടെ ഏറ്റവും അത്യാധുനിക യുദ്ധവിമാനമായ എഫ്-35 സ്റ്റെൽത്ത് ജെറ്റ് വെടിവെച്ചു വീഴ്ത്തിയതായി ഇറാൻ അറിയിച്ചു. ഇത് രണ്ടാം തവണയാണ് എഫ്-35 തകർത്തു എന്ന അവകാശവാദവുമായ് ഇറാൻ രംഗത്ത് വരുന്നത്.

ഇറാനിലെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹർ ന്യൂസിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇറാനിന്റെ വ്യോമ പ്രതിരോധ സംവിധാനമാണ് വിമാനത്തെ തകർത്തതെന്നാണ് റിപ്പോർട്ട്. തകർന്നു വീണ വിമാനത്തിലെ പൈലറ്റ് രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നും റിപ്പോർട്ടുകൾ പറയുന്നു. വിഷയത്തിൽ അമേരിക്കയുടെ ഭാഗത്ത് നിന്നും ഔദ്യോഗികമായാ ഒരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ല.

Also read: ‘വരും ആഴ്ചകളിൽ ഇറാനെതിരെ ‘അങ്ങേയറ്റം കഠിനമായ’ ആക്രമണങ്ങൾ ഉണ്ടാകും’; യുദ്ധം തങ്ങൾ ജയിച്ചുവെന്ന അവകാശവാദവുമായി ഡോണൾഡ് ട്രംപ്

ഇതിനിടയിൽ വരും ആഴ്ചകളിൽ ഇറാനെതിരെ ‘അങ്ങേയറ്റം കഠിനമായ’ ആക്രമണങ്ങൾ ഉണ്ടാകും എന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ ഭീക്ഷണി മുഴക്കി. നിശ്ചിത സമയത്തിനുള്ളിൽ സമാധാന കരാർ ഒപ്പിടാൻ ഇറാൻ തയ്യാറായില്ലെങ്കിൽ രാജ്യത്തെ പ്രധാന വൈദ്യുതി ഉൽപ്പാദന കേന്ദ്രങ്ങളെല്ലാം ഒരേസമയം ആക്രമിക്കുമെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News