കുഞ്ഞിക്കവിള്‍ മേഘങ്ങളുടെ ചോര പുരണ്ട സ്കൂള്‍ ബാഗുകള്‍, ചെരുപ്പുകള്‍; മിനാബ് കൂട്ടക്കുരുതിയുടെ സ്മരണകളുമായി ഇറാൻ സംഘം പാകിസ്താനിൽ

minab 168 iran

യുദ്ധത്തില്‍ എപ്പോ‍ഴും അവശേഷിക്കുന്നത് നഷ്ടങ്ങള്‍ മാത്രമായിരിക്കുമെന്നത് ഒന്നു കൂടി ഓർമ്മപ്പെടുത്തട്ടെ. ഇന്ന് ഏപ്രിൽ 11. ഇറാനിലെ പ്രതിനിധി സംഘം അമേരിക്കയുമായുള്ള സമാധാന ചർച്ചകള്‍ക്കായി പാകിസ്ഥാനിലെ ഇസ്ലാമാബാദിലേക്ക് യാത്ര ചെയ്ത് എത്തിയത് കുഞ്ഞു മാലാഖ കുഞ്ഞുങ്ങളുടെ ചോര പുരണ്ട സ്കൂള്‍ ബാഗുകളും ചെരുപ്പും കൊണ്ടായിരുന്നു.

മിനാബിലെ ആക്രമണത്തിൽ മരിച്ച 168 കുഞ്ഞുങ്ങളുടെ ചിത്രവും അതിനൊപ്പം അവരുടെ ഷൂസും ബാഗും ഉണ്ടായിരുന്നു. അവർക്ക് മുൻ നിരയിൽ തന്നെ സൗകര്യമൊരുക്കിയിരുന്നു. ‘മിനാബ് 168’ എന്ന് പേര് നൽകിയിരിക്കുന്ന പ്രതിനിധി സംഘത്തെ നയിച്ചത് പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഘാലിബാഫ് ആയിരുന്നു.

ALSO READ: ഓപ്പണ്‍ എഐ സിഇഒ സാം ഓള്‍ട്ട്മാൻ്റെ വസതിക്ക് നേരെ പെട്രോള്‍ ബോംബെറിഞ്ഞു; യുവാവ് അറസ്റ്റിൽ

‘മിനാബിലെ കുഞ്ഞുങ്ങള്‍ എപ്പോ‍ഴും ഞങ്ങള്‍ക്കൊപ്പമുണ്ട്’ ഫ്ലൈറ്റിലെ ചിത്രങ്ങ‍ളും വീഡിയോയും പങ്കുവെച്ചുകൊണ്ട് ഇറാൻ എംബസി എ‍ഴുതി. ‘ഈ യാത്രയിൽ ഈ കുഞ്ഞുങ്ങള്‍ എൻ്റെ സഹയാത്രിരായിരുന്നു’ ഘാലിബാഫ് എ‍ഴുതി. ചർച്ചയ്ക്ക് മുമ്പേ തന്നെ ഇറാൻ തങ്ങളുടെ സന്ദേശം ശക്തമായി അറിയിക്കാനാണ് ശ്രമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News