മൊസാദുമായി ബന്ധം, കൈമാറിയത് നിർണായക വിവരങ്ങൾ; യുവാവിന്‍റെ വധശിക്ഷ നടപ്പിലാക്കി ഇറാൻ

spy executed

ഇസ്രയേലിന് വേണ്ടി ചാരപ്പണി നടത്തുകയും നിർണായക കേന്ദ്രങ്ങളെ കുറിച്ചും, വ്യക്തികളെ കുറിച്ചും വിവരങ്ങൾ മൊസാദിന് കൈമാറുകയും ചെയ്ത യുവാവിനെ ഇറാൻ തൂക്കിലേറ്റി. മജീദ് മൊസയേദി എന്നയാളെയാണ് വധശിക്ഷക്ക് വിധേയമാക്കിയതെന്ന് ഇറാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാൻ – ഇസ്രയേൽ സംഘർഷം അതിന്റെ പാരമ്യത്തിൽ എത്തുകയും അമേരിക്ക ഇറാൻ ആണവ കേന്ദ്രങ്ങൾ എത്തുകയും ചെയ്ത സന്ദർഭത്തിലാണ് വധശിക്ഷ നടപ്പിലാക്കിയിരിക്കുന്നത്. ഇസ്രയേൽ ആക്രമണം ആരംഭിച്ചതിന് ശേഷം നിരവധി ചാരന്മാരെയാണ് ഇറാൻ പിടികൂടിയത്.

ALSO READ; പിന്നോട്ടെടുക്കാതെ ഇറാൻ, തൊടുത്തത് വജ്രായുധം തന്നെ; ഇസ്രയേലിനെതിരെ പ്രയോഗിച്ച ഖൈബർ ഷേക്കൻ ബാലിസ്റ്റിക് മിസൈലിനെ കുറിച്ച് അറിയാം

നിർണായക വിവരങ്ങൾ കൈമാറിയതിന് മജീദ് മൊസയേദിക്കെതിരെ കേസെടുക്കുകയും കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്നാണ് സുപ്രീംകോടതി ഇയാളെ വധശിക്ഷക്ക് വിധിച്ചത്. പശ്ചിമേഷ്യ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മൊസാദിന്‍റെ ഒരു ഏജന്‍റിനാണ് ഇയാൾ വിവരങ്ങൾ കൈമാറിക്കൊണ്ടിരുന്നത്. ഇറാന്‍റെ നിർണായക കേന്ദ്രങ്ങളെ കുറിച്ചും, പ്രധാനപ്പെട്ട വ്യക്തികളെ കുറിച്ചുമുള്ള വിവരങ്ങൾ ഈ ഏജന്റിന് കൈമാറുകയും, പ്രതിഫലം ക്രിപ്റ്റോ കറൻസിയായി കൈപ്പറ്റുകയും ചെയ്‌തെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ALSO READ; ഇറാന്‍ വിദേശകാര്യമന്ത്രി മോസ്‌കോയിൽ പുടിനുമായി കൂടിക്കാഴ്ച നടത്തും

അമേരിക്കൻ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തും. മോസ്‌കോയിൽ വച്ചാണ് പുടിനെ ഇറാന്‍ വിദേശകാര്യമന്ത്രി കാണുക. ഇറാന്റെ അടുത്ത സഖ്യകക്ഷിയാണ് റഷ്യ. ആക്രമണത്തിനുള്ള പ്രതികരണമായി ലോകത്തിലെ തന്നെ തന്ത്രപ്രധാനമായ ഊർജ ഇടനാഴിയെന്ന് വിശേഷണമുള്ള കടലിടുക്കായ ഹോർമൂസ് അടച്ചിടാനും ഇറാൻ ഒരുങ്ങുന്നതായി റിപ്പോർട്ട് ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News